പാപ്പാ: തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു കുരിശ് വഹിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“പാപത്തിനും, മരണത്തിനു മേലുള്ള കർത്താവായ യേശു ക്രിസ്തുവിന്റെ വിജയമാഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്. പാപത്തിനും മരണത്തിനും മേലുള്ള വിജയം - അല്ലാതെ ഒരാളുടെ മേലോ മറ്റൊരാൾക്കെതിരെയോ അല്ല. എന്നാൽ ഇന്ന് ഒരു യുദ്ധമുണ്ട്. കാരണം ലോകത്തിന്റെ രീതിയനുസരിച്ച് ഇത്തരത്തിൽ എന്തെങ്കിലും നേടാനുണ്ടോ? ഇത് പരാജയത്തിലേക്കുള്ള വഴി മാത്രമാണ്. എന്തുകൊണ്ടാണ് അവനെ (ക്രിസ്തുവിനെ) വിജയിക്കാൻ അനുവദിക്കാത്തത്? തിന്മയുടെ ആധിപത്യത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു തന്റെ കുരിശ് വഹിച്ചു. ജീവനും സ്നേഹവും, സമാധാനവും നിലനിൽക്കേണ്ടതിന് അവിടുന്ന് മരിച്ചു.”
ഏപ്രിൽ പത്താം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, യുക്രെയ്നിയ൯,റഷ്യ൯, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ഫ്രഞ്ച്, എന്ന ഭാഷകളില്‍ #PrayTogether #Ukraine #Peace എന്ന ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: