തിരയുക

ഹൃദയം നുറുങ്ങുന്ന ദൃശ്യം, ഉക്രയിനിലെ യുദ്ധത്തിൻറെ ക്രൂരതയുടെ ശേഷിപ്പ്- മൃതദേഹങ്ങൾ ഒരുമിച്ച് ഒരു കുഴിയിൽ ഹൃദയം നുറുങ്ങുന്ന ദൃശ്യം, ഉക്രയിനിലെ യുദ്ധത്തിൻറെ ക്രൂരതയുടെ ശേഷിപ്പ്- മൃതദേഹങ്ങൾ ഒരുമിച്ച് ഒരു കുഴിയിൽ  

പാപ്പാ: തെറ്റുകാരായ നമ്മളെല്ലാവരോടും കർത്താവ് കരുണ കാണിക്കട്ടെ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നരങ്ങേറുന്ന സംഭവങ്ങളിൽ പാപ്പാ ദുഃഖം പ്രകടിപ്പിക്കുന്നു.

തിങ്കളാഴ്‌ച (05/04/22) സമാധാനം, ഉക്രൈൻ (#Peace #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇന്ന് ലോകത്തിൽ അരങ്ങേറുന്ന, വിശിഷ്യ, ഉക്രയിനിൽ നടക്കുന്ന മനുഷ്യക്കുരുതിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് തൻറെ വേദന വെളിപ്പെടുത്തിയത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്ണ്:

“ശവകുടീരങ്ങളെയോർത്ത് നാം വിലപിക്കണം.  യുവജനം നമുക്ക് സുപ്രധാനമല്ലേ? ഇന്ന് സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ ദുഃഖിതനാണ്. നമ്മൾ പഠിക്കുന്നില്ല. കർത്താവ് നമ്മോട്, നമ്മളെല്ലാവരോടും, കരുണ കാണിക്കട്ടെ. നാം എല്ലാവരും കുറ്റക്കാരാണ്! #സമാധാനം #ഉക്രൈയിൻ.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Bisogna piangere sulle tombe. Non ci importa della gioventù? Sono addolorato per ciò che succede oggi. Non impariamo. Che il Signore abbia pietà di noi, di tutti noi. Tutti siamo colpevoli! #Pace #Ucraina

EN: We need to cry over their tombs. Don't our youth matter? I am grieved by what is happening today. We never learn. May the Lord have mercy on us, on all of us. Every one of us are guilty! #Peace #Ukraine

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2022, 14:16