തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: ക്രിസ്തീയ സന്തോഷം ജീവിക്കൽ ക്രൈസ്തവ സാക്ഷ്യം!

ക്രൈസ്തവൻറെ വ്യതിരിക്തതയെ അധികരിച്ച് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആനന്ദമാണ് ക്രൈസ്തവനെ വ്യതിരിക്തനാക്കുന്ന അടയാളം എന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (3/004/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ബോധ്യം ആവർത്തിച്ചു പ്രകടിപ്പിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“നമ്മുടെ അവിശ്വസ്തതകൾക്കിടയിലും നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൻറെ സന്തോഷം, ജീവിത പരീക്ഷണങ്ങളെ ഉപരിമെച്ചപ്പെട്ടരീതിയിൽ തരണം ചെയ്യുന്നതിന്, അവയെ, വിശ്വാസത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു. നാം യഥാർത്ഥ സാക്ഷികളായിരിക്കുക എന്നത് അടങ്ങിയിരിക്കുന്നത് ഈ ആനന്ദം ജീവിക്കുന്നതിലാണ്, കാരണം സന്തോഷമാണ് ക്രിസ്ത്യാനിയുടെ സവിശേഷമായ അടയാളം.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La gioia di saperci amati da Dio nonostante le nostre infedeltà ci fa affrontare con fede le prove della vita per uscirne migliori. È nel vivere questa gioia che consiste il nostro essere veri testimoni, perché la gioia è il segno distintivo del cristiano.

EN: The joy of knowing we are loved by God, despite our infidelities, enables us to face the trials of life to emerge from them better. It is in living this joy that constitutes our being true witnesses, because joy is the distinctive sign of a Christian.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2022, 15:26