പാപ്പാ: നോമ്പുകാല ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നന്മവിതയ്ക്കുന്നതിൽ നാം തളരരുതെന്ന് മാർപ്പാപ്പാ.
ചൊവ്വാഴ്‌ച (05/04/22) “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവകൃപയുടെ സഹായത്തോടെ മുന്നേറേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഈ പ്രചോദനം പകരുന്നത്.
“ദൈവകൃപയിലും സഭയുടെ കൂട്ടായ്മയിലും പിൻബലം കണ്ടെത്തിക്കൊണ്ട് പരിവർത്തനത്തിൻറെ ഈ സമയത്ത്, നന്മ വിതയ്ക്കുന്നതിൽ നാം ഒരിക്കലും തളരരുത്. ഉപവാസം നിലമൊരുക്കുന്നു, പ്രാർത്ഥന നനയ്ക്കുന്നു, ദാനധർമ്മങ്ങൾ ഫലപുഷ്ടിയേകുന്നു. #നോമ്പ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: In questo tempo di conversione, trovando sostegno nella grazia di Dio e nella comunione della Chiesa, non stanchiamoci di seminare il bene. Il digiuno prepara il terreno, la preghiera irriga, la carità feconda. #Quaresima
EN: In this season of conversion, sustained by God’s grace and by the communion of the Church, let us not grow tired of doing good. The soil is prepared by fasting, watered by prayer and enriched by charity. #Lent
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: