കുരിശിനു മുന്നിൽ മൗന സംഭാഷണത്തിൽ കുരിശിനു മുന്നിൽ മൗന സംഭാഷണത്തിൽ 

പാപ്പാ-ദൈവവുമായി തുറവുള്ള ആത്മാർത്ഥ സംഭാഷണത്തിലേക്കു തരിയുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം-നോമ്പുകാലം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവുമായി അനുരഞ്ജിതരാകാനുള്ള വിളി ശ്രവിക്കാൻ നോമ്പുകാലം നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നതിനായി പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു.

നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻറെ പീഢാസഹനോത്ഥനങ്ങളുടെ അനുസ്മരണത്തിൻറെ സുപ്രധാന ദിനങ്ങളായ വിശുദ്ധവാരത്തിലേക്കു നാം കടക്കുന്ന ഓശാന ഞായർ ആചരണത്തിൻറെ തലേന്ന് ശനിയാഴ്ച (09/04/22)  പാപ്പാ കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ദൈവവുമായി അനുരഞ്ജനപ്പെടുന്നതിനുള്ള വിളി കേൾക്കാനും പെസഹാ രഹസ്യത്തിൽ ഹൃദയത്തിൻറെ നോട്ടം ഉറപ്പിക്കാനും ദൈവവുമായുള്ള തുറവാർന്നതും ആത്മാർത്ഥവുമായ സംഭാഷണത്തിലേക്ക് തിരിയാനും ഈ നോമ്പ് നമ്മെ പ്രാപ്തരാക്കുന്നതിനായി ഞാൻ ഏറ്റം പരിശുദ്ധയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Invoco l’intercessione di Maria Santissima su questa #Quaresima, affinché accogliamo l’appello a lasciarci riconciliare con Dio, fissiamo lo sguardo del cuore sul Mistero pasquale e ci convertiamo a un dialogo aperto e sincero con Dio.

EN: I ask Mary Most Holy to pray that this #Lent will open our hearts to hear the call to be reconciled to God, to fix our gaze on the paschal Mystery, and to be converted to an open and sincere dialogue with God.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2022, 13:36