ദൈവിക കരുണയും മാനവ രക്ഷയും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രക്ഷ നമ്മിൽ പ്രവർത്തനനിരതമാകണമെങ്കിൽ ദൈവികകാരുണ്യം ആവശ്യമാണെന്ന് മാർപ്പാപ്പാ.
ഉയിർപ്പുഞായർ കഴിഞ്ഞുവരുന്ന ആദ്യഞായർ, അതായത്, ഇക്കൊല്ലം ഈ 24-ഞായർ, ദൈവികകാരുണ്യത്തിനു പ്രതിഷ്ഠിതമാകയാൽ ശനിയാഴ്‌ച (23/04/22) “ദൈവികകാരുണ്യം” (#DivineMercy) എന്ന ഹാഷ്ടാഗോടുകൂടി ഫ്രാൻസീസ് പാപ്പാ കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.
പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“നമുക്ക് കാരുണ്യം ആവശ്യമാണെന്ന അവബോധം ഉണ്ടാകുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം: അപ്രകാരം മാത്രമേ ദൈവത്തിൻറെ രക്ഷ നമ്മിൽ പ്രവർത്തനനിരതമാകുകയുള്ളൂ. #ദെവികകാരുണ്യം”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Chiediamo la grazia di sentirci bisognosi di misericordia: solo così la salvezza di Dio agisce dentro di noi. #DivinaMisericordia
EN: Let us ask for the grace to feeling that we are in need of mercy: this is the only way that the salvation of God operates in us. #DivineMercy
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: