പാപ്പാ: നിങ്ങൾ സേവിക്കുന്ന ജനങ്ങളോടൊപ്പം അവർക്കായി പ്രവർത്തിക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സേവിക്കാൻ ഉദ്ദേശിക്കുന്ന ജനങ്ങളെ നല്ലവണ്ണം ഉൾക്കൊള്ളിച്ചും, ഒഴിച്ചുകൂടാനാവാത്തവരുമായി സ്വയം കരുതാതെയും വേണം ജീവകാരുണ്യ പ്രവർത്തനം നടത്തേണ്ടതെന്ന് പാപ്പാ പറഞ്ഞു.
ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഇറ്റലിയിലെ മിലാൻ ആസ്ഥാനമായുള്ള ഈ സ്ഥാപനം ആരംഭിച്ചിട്ട് 40 വർഷമാകുന്ന അവസരത്തിലായിരുന്നു കൂടിക്കാഴ്ച. ബ്രസീലിലെ അഗതികളെ സഹായിക്കാനായി തന്റെ അച്ഛന്റെ രാസവ്യാപാരം വിറ്റ് ഇറ്റാലിയൻ വ്യവസായിയായിരുന്ന ദൈവദാസൻ മർചെല്ലോ കാൻഡിഡാ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുഷ്ഠരോഗികളും, കുട്ടികളും, രോഗികളും ദരിദ്രരുമായ, പ്രത്യേകിച്ച് ആമസോൺ പ്രവിശ്യയിലുള്ള ബ്രസീലുകാരായ ദരിദ്രർക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുകയാണ് ചെയ്യുന്നത്.
"എല്ലാത്തരം രക്ഷാകർതൃഭാവവും ഉപേക്ഷിക്കുക, നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ നല്ല ഉദ്ദേശത്തോടെയാണെങ്കിലും അടിച്ചേൽപ്പിക്കരുത് "പാപ്പാ പറഞ്ഞു. അവരുടെ പ്രതിബദ്ധതയ്ക്കും സംരംഭങ്ങൾക്കും പ്രതിനിധിസംഘത്തിന് പാപ്പാ നന്ദി പറഞ്ഞു. കാൻഡിഡായോടു പോൾ ആറാമൻ പാപ്പായാണ് പ്രവർത്തന രീതിയും ശൈലിയും നിർദ്ദേശിച്ചത്. തന്റെ മുൻഗാമിയുടെ നിർദ്ദേശങ്ങൾ സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും ഗുണം ചെയ്യുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ
പോൾ ആറാമൻ പാപ്പാ ആദ്യം കാൻഡിയായോടു പറഞ്ഞത് ബ്രസീലിൽ ഒരു ആശുപത്രി പണിയുകയാണെങ്കിൽ അത് ഇറ്റാലിയൻ അല്ല ബ്രസീലിയൻ ആയിരിക്കണമെന്നാണ്. കാൻഡിയാ അതിൽ സ്വൽപ്പം മിലാൻ ശൈലി ഉൾപ്പെടുത്തിയിട്ടുണ്ടാകാമെങ്കിൽ കൂടി പ്രാദേശിക ജനതയെ ഉൾക്കൊള്ളുന്ന പ്രാദേശിക യാഥാർത്ഥ്യത്തെ ഉപവി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സംസ്കാരീകാനുരൂപണത്തിന്റെ പ്രാധാന്യം അടിവരയിട്ടു കൊണ്ടു "നമ്മൾ എവിടെ ജോലി ചെയ്താലും ആ സ്ഥലത്തെ സംസ്കാരം ഏറ്റെടുക്കുക," എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നിങ്ങളെ സ്വയം ഒഴിച്ചുകൂടാനാവാത്തതാക്കരുത്
വിശുദ്ധനായ പോൾ ആറാമൻ പാപ്പാ കാൻഡിഡയോടു പറഞ്ഞ മറ്റൊരു കാര്യം " നിങ്ങളെ നിത്യം ആശ്രയിച്ച് നിൽക്കണമെന്ന ആവശ്യമില്ലാത്ത തരത്തിൽ അവരെ രൂപപ്പെടുത്തേണ്ട രീതിയാണ് അന്തിമ ലക്ഷ്യമാക്കേണ്ടത്. " ഇത് ഒരു ബുദ്ധിപരമായ ഉപദേശമാണ്, വിലമതിക്കാനാവാത്ത ആളുകളുണ്ട് എന്നും രക്ഷാകര ചരിത്രം അവരിലൂടെയാണ് കടന്നു പോകുന്നതെന്നും, അവർ അത്യാവശ്യമാണെന്നും വിശ്വസിക്കുന്ന, പലപ്പോഴും വിലപിക്കുന്ന, വൈദീകരും മെത്രാന്മാരും, സഭയിൽപ്പോലും ഉണ്ട്. ''ആരും, ആരും തന്നെ അത്യന്തീകമായി ആവശ്യമില്ല. ഒരാൾ ചെയ്യേണ്ടത് ചെയ്യാൻ മാത്രമാണ് ഒരാളെക്കൊണ്ട് ആവശ്യം, പിന്നെ ദൈവം പറയും ഞാൻ തുടരണമോ അല്ലെങ്കിൽ മറ്റൊരാൾ വരണോ എന്ന്." പാപ്പാ ഓർമ്മിപ്പിച്ചു. ആശുപത്രി തനിയെ തുടരുന്നു എന്നു നിങ്ങൾക്ക് ബോധ്യമാകുമ്പോൾ, നിങ്ങൾ ഒരു നല്ല മാനുഷിക ഐക്യത്തിന്റെ പ്രവർത്തിയാണ് ചെയ്തു തീർന്നത് " പാപ്പാ കൂട്ടിച്ചേർത്തു.
ആളുകളെയും ജോലികളേയും തങ്ങളോടു കൂട്ടികെട്ടരുത് എന്നും , തങ്ങൾ ഒഴിവാക്കാനാവാത്ത ഒന്നായി സ്വയം തീരരുത് എന്നും, മറിച്ച് അവരുടെ സഹകാരികളെ സ്ഥിരതയും തുടർച്ചയും ഉറപ്പാക്കാൻ പരിശീലിപ്പിക്കുകയാണ് വേണ്ടതെന്നും പാപ്പാ അവരോടു ഉപദേശിച്ചു.
ചെലവ് കുറഞ്ഞ പ്രവർത്തനങ്ങൾ
ഈ പാത പിൻതുടരുന്ന ഫൗണ്ടേഷന്റെ പരിശ്രമങ്ങളെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു. അവരുടെ നിലനിൽപ്പിന് വരുന്ന കുറഞ്ഞ ചെലവുകളും പാപ്പായുടെ അഭിനന്ദനം പിടിച്ചുപറ്റി. നല്ല പ്രവർത്തനങ്ങൾ നടത്തുന്ന പല സംഘടനകളും അസോസിയേഷനുകളും ഉണ്ടെന്നും എന്നാൽ അവരുടെ ശമ്പളത്തിനു മാത്രം പകുതിയോ അറുപത് ശതമാനമോ ചെലവഴിക്കുന്ന ഉപവിയുടെ മാതൃക താൻ പ്രോൽസാഹിപ്പിക്കുന്നതല്ല എന്നും പാപ്പാ പറഞ്ഞു. മിനിമം ചെലവ് നിലനിർത്തുക, അങ്ങനെ പണത്തിന്റെ ഭൂരിഭാഗം ജനങ്ങളിൽ എത്തട്ടെ എന്ന് പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: