തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. 

പാപ്പാ: നമുക്കു മാത്രമായി കൂട്ടിവയ്ക്കാനുള്ളതല്ല ഉയിർപ്പിന്റെ സന്തോഷം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“നമുക്കു മാത്രമായി കൂട്ടിവയ്ക്കാനുള്ളതല്ല ഉയിർപ്പിന്റെ സന്തോഷം. ദാനം ചെയ്യുന്നതിൽ ശക്തി പ്രാപിക്കുകയും, പങ്കുവയ്ക്കുന്നതിലൂടെ ഇരട്ടിക്കുകയും ചെയ്യുന്നതാണ് ക്രിസ്തുവിന്റെ സന്തോഷം. സുവിശേഷത്തോടു തുറവുണ്ടാകുകയും കൂടെ കൊണ്ടുപോകുകയും ചെയ്താൽ, നമ്മുടെ ഹൃദയം വികസിക്കുകയും ഭയത്തെ മറികടക്കുകയും ചെയ്യുന്നു.”

ഏപ്രിൽ പതിനെട്ടാം തിയതി ഈസ്റ്റർ ദിനത്തിൽ ഇറ്റാലിയന്‍,ഫ്രഞ്ച്, , റഷ്യ൯, പോര്‍ച്ചുഗീസ്, എന്ന ഭാഷകളില്‍ #GospelOfTheDay എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ഉയിർപ്പു തിരുനാൾ ആശംസകൾ!

സമാധാനത്തെക്കുറിച്ച് നമ്മോടു സംസാരിക്കാൻ യേശുവിന് മാത്രമാണ് അവകാശം. അവനു മാത്രം, കാരണം അവർ മുറിവുകൾ വഹിക്കുന്നു... നമ്മുടെ മുറിവുകൾ. രണ്ടു കാരണങ്ങളാൽ അവന്റെ മുറിവുകൾ തീർച്ചയായും നമ്മുടെതാണ്. നമ്മുടെ മുറിവുകളാണ്  കാരണം നമ്മളാണ് നമ്മുടെ പാപങ്ങളാലും നമ്മുടെ ഹൃദയ കാഠിന്യത്താലും, സഹോദരവധം നടത്തുന്ന വെറുപ്പിനാലും അവനെ മുറിവേൽപ്പിച്ചത്. അവ നമ്മുടെതാണ് കാരണം നമുക്ക് വേണ്ടിയാണ് അവൻ അസഹിച്ചത്; അവൻ അവന്റെ മഹത്വീകൃത ദേഹത്തിൽ നിന്ന് അവ നീക്കം ചെയ്തില്ല; എന്നന്നേയ്ക്കും അത് സൂക്ഷിക്കാൻ തീരുമാനിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2022, 15:21