യേശു കൂടെയുണ്ടെങ്കിൽ പ്രകാശമുണ്ടാകും: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉത്ഥിതനായ യേശു കൂടെയുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ പ്രകാശമുണ്ടാകുമെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 21-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ക്രിസ്തു ജീവിതത്തിൽ പ്രകാശമേകുന്നുവെന്ന ചിന്ത പാപ്പാ പങ്കുവച്ചത്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പരിഭാഷ ഇപ്രകാരമാണ്: "ഉത്ഥിതനായ യേശുവിനൊപ്പം ഒരു രാത്രിയും അനന്തമല്ല; അഗാധമായ ഇരുട്ടിൽ പോലും പ്രഭാത നക്ഷത്രം തിളങ്ങുന്നു.”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Con Gesù, il Risorto, nessuna notte è infinita; e anche nel buio più fitto, brilla la stella del mattino.
EN: With Jesus, the Risen Lord, no night will last forever. Even in the darkest night, the morning star still shines.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: