മെച്ചപ്പെട്ട ഫലങ്ങൾക്ക് സുരക്ഷിതമായ ജോലിയിടങ്ങൾ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുരക്ഷിതമായ ജോലിസൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട ഫലങ്ങളും ഉറപ്പാക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 28 വ്യാഴാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് കൂടുതൽ നല്ല ജോലിയിടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചത്.
"സുരക്ഷിതമായി ജോലിചെയ്യാനാകുന്നത്, അനുദിനഭക്ഷണം സമ്പാദിക്കുന്നതിനൊപ്പം, തങ്ങളിലെ ഏറ്റവും നല്ല കഴിവുകളെ പ്രകടിപ്പിക്കാൻ അനുവദിക്കുന്നു. ജോലിയുടെ മാന്യത എത്രയധികം ശ്രദ്ധിക്കാമോ, അത്രയധികം അവർ ചെയ്യുന്ന പ്രവൃത്തിയുടെ ഗുണനിലവാരവും ഭംഗിയും വർദ്ധിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്..
IT: Lavorare in sicurezza permette a tutti di esprimere il meglio di sé guadagnando il pane quotidiano. Più curiamo la dignità del lavoro e più siamo certi che aumenterà la qualità e la bellezza delle opere realizzate.
EN: Working safely allows everyone to express the best of themselves while earning their daily bread. The more we take care of the dignity of work, the more certain we are that the quality and beauty of the work carried out will increase.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: