തിരയുക

പാപ്പാ ലൊംബാർഡിയ പ്രദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം - ഫയൽ ചിത്രം പാപ്പാ ലൊംബാർഡിയ പ്രദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം - ഫയൽ ചിത്രം 

ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരോഗ്യപ്രവർത്തകർക്ക് അധികാരികളുടെയും ജനങ്ങളുടെയും സഹായമുണ്ടാകട്ടെയെന്ന് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether), പ്രാർത്ഥനാനിയോഗം (#PrayerIntention) എന്നീ ഹാഷ്ടാഗുകളോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

"രോഗികളും പ്രായമായവരും ആയ, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിലെ, ആളുകൾക്ക് വേണ്ടിയുള്ള ആരോഗ്യപ്രവർത്തകരുടെ പ്രതിബദ്ധത, ഗവണ്മെന്റുകളുടെയും പ്രാദേശികസമൂഹത്തിന്റെയും പിന്തുണയോടുകൂടിയതാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശം.

ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുവാൻ ആഹ്വനം ചെയ്തുകൊണ്ട് ഏപ്രിൽമാസത്തെ പ്രാർത്ഥനാനിയോഗം നല്കിയതിൽനിന്ന് എടുത്ത ഒരു സന്ദേശമാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: #PreghiamoInsieme perché l’impegno del personale sanitario nell’assistenza alle persone malate e agli anziani, soprattutto nei Paesi più poveri, sia sostenuto dai governi e dalle comunità locali. #IntenzionediPreghiera

EN: Let us #PrayTogether for health care workers who serve the sick and the elderly, especially in the poorest countries. May they be adequately supported by governments and local communities. #PrayerIntention

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഏപ്രിൽ 2022, 17:22