തിരയുക

ഫ്രാൻസിസ് പാപ്പാ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാവേളയിൽ  

മുതിർന്നവരെ ബഹുമാനിക്കുക: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വാർദ്ധക്യവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ, ബുധനാഴ്‌ച ദിവസങ്ങളിൽ നടത്തിപ്പോരുന്ന ഉദ്ബോധനത്തിൽനിന്ന് ഉദ്ധരിച്ച പുതിയ ട്വിറ്റർ സന്ദേശം കുറിച്ചു. മുതിർന്നവരെ ബഹുമാനിക്കുകയും, നമുക്ക് അവരിൽനിന്ന് ലഭിച്ച സ്നേഹം തിരികെ നല്കാമെന്നുമായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കം.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: "മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് ഗൗരവമേറിയ ഒരു പ്രതിബദ്ധതയാണ്. എന്നാൽ ഇത്, സ്വന്തം പിതാവിനെയോ മാതാവിനെയോ കുറിച്ച് മാത്രമല്ല, മറിച്ച്, ജീവിതത്തിന്റെ വാർദ്ധക്യത്തെക്കുറിച്ചാണ് ഉദ്ദേശിക്കുന്നത്. നാം മാതാപിതാക്കളിൽനിന്നും മുത്താശ്ശീമുത്തച്ഛന്മാരിൽനിന്നും സ്നേഹം സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആ സ്നേഹം അവർക്ക് തിരിച്ചുനൽകാം. #സമയത്തിന്റെ അനുഗ്രഹം."

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: «Onora il padre e la madre» è un impegno solenne. Non si tratta soltanto del proprio padre e della propria madre, ma della vecchiaia della vita. Noi abbiamo ricevuto l’amore dei genitori, dei nonni e adesso noi restituiamo questo amore a loro. #BenedizioneDelTempo

EN: "Honour your father and mother" is a solemn commitment. It is not just about our own father and mother, but about the old age of life… We received the love of our parents, of our grandparents, and now we return this love to them. #BlessingOfTime

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2022, 15:36