തിരയുക

ഫ്രാൻസിസ് പാപ്പാ രണ്ടു വയോധികർക്കൊപ്പം (ഫയൽ ചിത്രം) ഫ്രാൻസിസ് പാപ്പാ രണ്ടു വയോധികർക്കൊപ്പം (ഫയൽ ചിത്രം) 

യുവജനങ്ങൾക്ക് ദൈവവിശ്വാസം പകരാൻ മുതിർന്നവർക്കാകും: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

“പുതിയ തലമുറകൾക്ക്, നല്ല സമയങ്ങളിലും, അതിലുപരി ബുദ്ധിമുട്ടിന്റെ സമയങ്ങളിൽ എങ്ങനെ ദൈവത്തിൽ ആശ്രയിക്കാമെന്നും, എപ്രകാരം കരുണയുള്ളവരായിരിക്കാമെന്നും, എങ്ങനെ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാമെന്നും പഠിപ്പിക്കുവാൻ മുതിർന്ന ആളുകൾക്ക് സാധിക്കുമെന്ന്” ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. മാർച്ച് 30-ന് ട്വിറ്ററിൽ  സന്ദേശത്തിലൂടെയാണ്, യുവജനങ്ങൾക്ക് മാതൃകയാകാൻ മുതിർന്ന ആളുകൾക്ക് സാധ്യതയുണ്ടെന്ന ആശയം പാപ്പാ പങ്കുവച്ചത്. സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്ന ഹാഷ്ടാഗോടുകൂടി, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി (@PontAcadLife), അല്മായർ, കുടുംബം, ജീവിതം (@LaityFamilyLife) എന്നീ പേരുകൾ കൂട്ടിച്ചേർത്തായിരുന്നു പാപ്പായുടെ സന്ദേശം.

ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ നടത്തിയ ഉദ്ബോധനത്തിലും പാപ്പാ പ്രായമായവർ എപ്രകാരം പുതുതലമുറയ്ക്ക് അനുഗ്രഹമാകും എന്നതിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The elderly can teach the younger generations how to trust in God, how to be merciful, and how to pray fervently not only in good times, but especially in difficult ones. #BlessingOfTime @PontAcadLife @LaityFamilyLife

IT: Gli anziani possono insegnare alle giovani generazioni come confidare in Dio, come essere misericordiosi e pregare con fervore non solo in tempi sereni, ma soprattutto in quelli difficili. #BenedizioneDelTempo @PontAcadLife @LaityFamilyLife

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2022, 00:37