തിരയുക

അനുഗ്രഹമേകുക, അനുഗ്രഹമായി മാറുക അനുഗ്രഹമേകുക, അനുഗ്രഹമായി മാറുക 

മറ്റുള്ളവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തതാണ് ക്രിസ്തു സമാധാനം നൽകിയത്: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സൗമ്യതയുടെയും കുരിശിന്റെയും വഴിയാണ് കർത്താവിന്റെ സമാധാനം പിന്തുടരുന്നതെന്നും, സ്വയംദാനത്തിലൂടെയാണ് ക്രിസ്തു നമുക്ക് സമാധാനം നൽകുന്നതെന്നും പാപ്പാ. ഏപ്രിൽ 13-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ക്രിസ്തു നൽകുന്ന സമാധാനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പാപ്പാ എഴുതിയത്.

"കർത്താവിന്റെ സമാധാനം സൗമ്യതയുടെയും കുരിശിന്റെയും വഴി പിന്തുടരുന്നു: അത് മറ്റുള്ളവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ക്രിസ്തു അപ്രകാരം നമ്മുടെ തിന്മകളും പാപങ്ങളും മരണവും സ്വയം ഏറ്റെടുത്തു. അങ്ങനെ അവൻ നമ്മെ സ്വതന്ത്രരാക്കി. അവൻ നൽകുന്ന സമാധാനം ഏതെങ്കിലും വിട്ടുവീഴ്ചകളുടെ ഫലമല്ല, മറിച്ച് സ്വയം ദാനത്തിൽ നിന്നാണ്" എന്നതായിരുന്നു സമാധാനം (#peace) എന്ന ഹാഷ്‌ടാഗോടുകൂടിയ പാപ്പായുടെ ട്വിറ്റർ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La #pace del Signore segue la via della mitezza e della croce: è farsi carico degli altri. Cristo, infatti, ha preso su di sé il nostro male, il nostro peccato e la nostra morte. Così ci ha liberati. La sua pace non è frutto di qualche compromesso, ma nasce dal dono di sé.

EN: The #peace of the Lord follows the way of meekness and the cross: it is taking responsibility for others. Indeed, Christ took on himself our evil, sin and death. In this way he freed us. His peace is not the fruit of some compromise, but rather is born of self-giving.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2022, 16:33