തിരയുക

ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കും കുട്ടികൾക്കുമൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കും കുട്ടികൾക്കുമൊപ്പം - ഫയൽ ചിത്രം 

നന്ദിയുള്ളവരാകുക, ഭാവിയെ ക്രമപ്പെടുത്തുക: ഫ്രാൻസിസ് പാപ്പാ

യുവജനങ്ങൾക്കും മുതിർന്നവർക്കുമായി ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരാകാൻ ചെറുപ്പക്കരെയും, തങ്ങളുടെ ഭാവിയെ പുതുതായി ക്രമപ്പെടുത്താൻ വാർദ്ധക്യത്തിലെത്തിയവരെയും ഫ്രാൻസിസ് പാപ്പാ ആഹ്വനം ചെയ്തു. ഏപ്രിൽ 27-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ഈയൊരു ഉദ്‌ബോധനം നടത്തിയത്.

"ചെറുപ്പക്കാർ തങ്ങൾക്ക് ലഭിച്ചവയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും പ്രായമായവർ അവരുടെ ഭാവി പുനരാരംഭിക്കാൻ മുൻകൈ എടുക്കുകയും ചെയ്താൽ, ജനതകൾക്കിടയിൽ ദൈവാനുഗ്രഹം പൂവിടുന്നത് തടയാൻ യാതൊന്നിനും കഴിയില്ല" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്ന ഹാഷ്‌ ടാഗോടുകൂടിയാണ് പാപ്പാ ഇത് എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Se i giovani si aprono alla gratitudine per ciò che hanno ricevuto e i vecchi prendono l’iniziativa di rilanciare il loro futuro, niente potrà fermare la fioritura delle benedizioni di Dio fra i popoli. #BenedizioneDelTempo

EN: If the young open themselves to gratitude for what they have received, and if the elderly take the initiative of relaunching their future, nothing can stop the flourishing of God’s blessings among peoples! #BlessingOfTime

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2022, 17:56