പാപ്പാ: കുടുംബ ജീവിതത്തിന്റെ മൂല്യങ്ങൾ വീണ്ടും കണ്ടെടുക്കുക
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെള്ളിയാഴ്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു വിവാഹത്തെക്കുറിച്ചും കുടുംബങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചുകൊണ്ടു ഫ്രാൻസിസ് പാപ്പാ വിഷയത്തിന്റെ ഹൃദയഭാഗത്തേക്ക് ശ്രദ്ധ തിരിച്ചു.
കുടുംബ ജീവിതത്തിന്റെ വെല്ലുവിളികൾ
സാമൂഹ്യ വ്യതിയാനങ്ങൾ ലോകം മുഴുവനിലും വിവാഹത്തിന്റെയും കുടുബത്തിന്റെയും ജീവിത സാഹചര്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നു എന്നും വിവിധ തരം പ്രതിസന്ധികൾ നീണ്ടുപോകുന്നത് കുടുംബ ജീവിതത്തിൽ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു എന്നും പാപ്പാ നിരീക്ഷിച്ചു.
ഇതിനുള്ള പ്രതിവിധിയായാണ് "സാമൂഹ്യ ക്രമീകരണത്തിന്റെ ഉറവിടവും ഉൽഭവവും കുടുംബത്തിന്റെ മൂല്യത്തിലാണ് എന്നും, നമ്മുടെ പൊതുഭവനം സംരക്ഷിക്കാൻ കഴിയുന്ന സാഹോദര്യ സമൂഹത്തിന്റെ സജീവ കണം കുടുംബമാണെന്നും വീണ്ടും കണ്ടെത്താൻ " പാപ്പാ ആവശ്യപ്പെടുന്നത്.
നൂറ്റാണ്ടുകളായി വിവാഹവും കുടുംബവും നിരവധി മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നിരുന്നാലും " രണ്ടിന്റെയും മഹത്വവും മൂല്യവും വെളിവാക്കുന്ന പൊതുവായതും മാറ്റമില്ലാത്തതുമായ ലക്ഷണങ്ങൾ ഉണ്ടെന്ന് അടിവരയിട്ട പാപ്പാ എന്നാൽ ഈ മൂല്യങ്ങൾ, ചില പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ സ്വാർത്ഥമായും സ്വകാര്യമായും ജീവിച്ചാൽ, കുടുംബം സമൂഹത്തിൽ ഒറ്റപ്പെടുകയും അപൂർണ്ണമാകുകയും ചെയ്യുമെന്നും മുന്നറിയിപ്പു നൽകി.
കുടുംബം സമൂഹത്തിന്റെ നന്മയാണെന്നും അത് വ്യക്തികളുടെ വെറും ഒന്നിച്ചു വരലല്ല, മറിച്ച് പരസ്പര പൂർണ്ണത കൈവരിക്കാനുള്ള ഒരു ബന്ധത്തിൽ അധിഷ്ഠിതമായ ഒന്നാണെന്നും മനസ്സിലാക്കേണ്ടത് പ്രാധാന്യമർഹിക്കുന്നതാണെന്നും പാപ്പാ തുടർന്നു. വിശ്വസ്ഥമായ സ്നേഹ ബന്ധവും, വിശ്വാസവും, സഹകരണവും, പരസ്പര ധർമ്മവും പങ്കുവയ്ക്കുന്നതിലാണ് കുടുംബത്തിന്റെ നന്മയും സന്തോഷവും ഉണ്ടാക്കുന്നതെന്നും പാപ്പാ പറഞ്ഞു. "കുടുംബം ആളുകളെ 'നമ്മൾ' ബന്ധത്തിലൂടെ മാനുഷീകവൽകരിക്കുകയും അതേ സമയം ഓരോ വ്യക്തിയുടെയും ന്യായമായ വ്യത്യസ്ഥത പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു."
സഭയും കടുംബവും
അപ്പോസ്തോലീക പ്രബോധനമായ അമോരിസ് ലത്തീസിയ ചെയ്യാൻ ഉദ്ദേശിച്ചതു പോലെ, മഹത്തായ പാരമ്പര്യത്തോടൊപ്പം ഒരു പടി കൂടി മുന്നോട്ടു പോയി കുടുംബത്തിന്റെ ശരിയായ സ്നേഹ ബന്ധം മനസ്സിലാക്കാൻ സഭയുടെ സാമൂഹ്യ ചിന്തകൾ സഹായിക്കുന്നു എന്ന് പാപ്പാ ഉയർത്തിക്കാണിച്ചു. കുടുംബം " സ്വാഗതം ചെയ്യുന്ന ഒരു ഇടമാണ് " അതിന്റെ ഗുണങ്ങൾ പ്രത്യേകമായി കണ്ടെത്താൻ കഴിയുന്നത് ബലഹീനരും ഭിന്നശേഷിക്കാരുമായ അംഗങ്ങൾ ഉള്ള കുടുംബങ്ങളിലാണ് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ജീവിതപ്രയാസങ്ങളിൽ ക്ഷമയോടെ നിലനിൽക്കാനും സ്നേഹിക്കാനും ഈ കുടുംബങ്ങളിൽ പ്രത്യേക പുണ്യങ്ങൾ വികസിക്കുന്നു.
ദത്തെടുക്കുകയും വളർത്തച്ഛനുമമ്മയുമാകുന്ന കുടുംബങ്ങൾ ഉൾപ്പെടെ മുഴുവൻ സമൂഹത്തിനും നന്മകളുണ്ടാക്കുന്ന കുടുംബങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടു ദാരിദ്ര്യത്തിന്റെ പ്രധാന മറുമരുന്നാണ് കുടുംബമെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. കുടുംബ ജീവിതത്തെ സ്വരസംന്വയനം നടത്തുന്ന കുടുംബ-സൗഹൃദ സാമൂഹ്യ സാമ്പത്തീക സാംസ്കാരിക നയങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് ആവശ്യമാണെന്നും തന്റെ അഭിസംബോധനയിൽ പാപ്പാ ഊന്നിപ്പറഞ്ഞു.
കുടുംബ ജീവിതത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക
കുടുംബജീവിതത്തിന്റെ സൗന്ദര്യം "വീണ്ടും കണ്ടെത്തുക" എന്ന വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ച പാപ്പാ അതിന് വേണ്ട ചില നിബന്ധനകളും മുന്നോട്ട് വച്ചു. ആദ്യത്തേത്, "യാഥാർത്ഥ്യം കാണുന്നതിൽ നിന്ന് നമ്മെ തടയുന്ന പ്രത്യയശാസ്ത്രങ്ങളുടെ "തിമിരങ്ങൾ" മനസ്സിന്റെ കണ്ണിൽ നിന്ന് നീക്കം ചെയ്യുക എന്നതാണ്." "രണ്ടാമത്തെ വ്യവസ്ഥ സ്വാഭാവിക വിവാഹവും കൗദാശിക വിവാഹവും തമ്മിലുള്ള സാദൃശ്യം വീണ്ടും കണ്ടെത്തുക എന്നതാണ്." മൂന്നാമത്തെ വ്യവസ്ഥ തന്റെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീസിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്ന് പാപ്പാ പറഞ്ഞു. പാപ്പാ വിവാഹം സാമൂഹിക കൂദാശകളിൽ ഏറ്റം ശ്രേഷ്ഠമായതാണ് എന്നും - അത് മുഴുവൻ മനുഷ്യ സമൂഹത്തെയും സുഖപ്പെടുത്തുകയും സഹോദര്യത്തിന്റെ പുളിമാവായി ഉയർത്തുകയും ചെയ്യുന്നു എന്നതുമാണ് വിവാഹം എന്ന കൂദാശയുടെ കൃപ - എന്ന ബോധ്യം അമോരിസ് ലെത്തിസിയ ഓർമ്മിപ്പിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: