സാഹോദര്യത്തിന്റെ വഴി തിരഞ്ഞെടുക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാനവികത എന്നതാണ് മനുഷ്യർ പിന്തുടരേണ്ട പാതയെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. ഏപ്രിൽ ആറിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, "ഒരേ കപ്പലിൽ യാത്രചെയ്യുന്ന നമ്മൾ, നമുക്കെല്ലാം ഭീഷണിയുയർത്തുന്ന ഒരു കപ്പലപകടത്തിൽനിന്ന് രക്ഷപ്പെടണമെങ്കിൽ, നാം പിന്തുടരേണ്ടത്, ലോകം കൂടുതൽ സഹോദര്യമുള്ളതും, കൂടുതൽ ജീവിതയോഗ്യവുമാകാൻ സഹായിക്കുന്ന മാനവികതയുടെ പാതയാണ് എന്നും, അതിനാലാണ്, മാൾട്ടയിലേക്കുള്ള തന്റെ യാത്രയിൽ മുദ്രാവാക്യമായി, 'അത്യപൂർവ്വമായ മാനവികതയോടെ' എന്ന വാക്കുകൾ താൻ തിരഞ്ഞെടുത്തത്" എന്നുമാണ് പാപ്പാ എഴുതിയത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Ho scelto le parole "con rara umanità", come motto del mio viaggio a Malta, perché indicano la strada da seguire, perché il mondo diventi più fraterno, più vivibile, e si salvi da un “naufragio” che minaccia tutti noi, che stiamo sulla stessa barca.
EN: I chose the words "with unusual kindness" as the motto of my Journey to Malta because they indicate the path to follow so that the world might become more fraternal, more livable, and might be saved from a “shipwreck” that menaces all of us who are in the same boat.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: