കർദ്ദിനാൾ വയ്യെഹോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2022 ഏപ്രിൽ 27 ബുധനാഴ്ച സ്പെയിനിൽ മരണമടഞ്ഞ കർദ്ദിനാളിന്റെ നിര്യാണത്തിൽ, സെവിയ്യ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഹൊസെപ് ആംഹെൽ സായിസ് മെനേസെസിനയച്ച സന്ദേശത്തിൽ, അതിരൂപതാദ്ധ്യക്ഷനും, അവിടുത്തെ വൈദികർക്കും സമർപ്പിതർക്കും ആൽമയാർക്കും, ഒപ്പം അദ്ദേഹം അംഗമായ ഫ്രാൻസിസ്കൻ സംന്യാസസഭയിലെ സഹോദരങ്ങൾക്കും, കുടുംബാംഗങ്ങൾക്കും പാപ്പാ അനുശോചനമറിയിച്ചു. കർദ്ദിനാൾ വയ്യെഹോ മുൻപ് അജപാലനശുശ്രൂഷ ചെയ്തിരുന്ന താൻഷേ അതിരൂപതയിലെ ആളുകൾക്കും പാപ്പാ തന്റെ സന്ദേശത്തിൽ അനുശോചനം രേഖപ്പെടുത്തി.
നീണ്ട വർഷങ്ങൾ ദൈവത്തിന്റെയും സഭയുടെയും സേവനത്തിനായി നിസ്വാർത്ഥം പ്രവർത്തിച്ച അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശ്വാസം നേർന്ന പാപ്പാ, മോൺസെറാത്തിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിൽ ദൈവം കർദ്ദിനാൾ വയ്യെഹോയ്ക്ക് ഒരിക്കലും നശിച്ചുപോകാത്ത മഹത്വത്തിന്റെ കിരീടം നല്കട്ടെയെന്നും ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: