യുദ്ധം ദൈവത്തിനെതിരായ പ്രവൃത്തി: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുവിശേഷത്തിന്റെ ആയുധങ്ങളിൽനിന്ന് വ്യത്യസ്തമാണ്, ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളെന്നും അതുകൊണ്ടുതന്നെ യുദ്ധം ദൈവത്തിനെതിരെയുള്ള പ്രവൃത്തിയാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഏപ്രിൽ പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് യുദ്ധത്തിനെതിരെ വീണ്ടും പാപ്പാ ആളുകളെ പഠിപ്പിച്ചത്.
പാപ്പായുടെ സന്ദേശത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: "സുവിശേഷത്തിലെ ആയുധങ്ങൾ പ്രാർത്ഥന ആർദ്രത, ക്ഷമ, അയൽക്കാനോട്, എല്ലാ സമീപസ്ഥരോടുമുള്ള സൗജന്യമായ സ്നേഹാഹവുമാണ്. ഇപ്രകാരമാണ് ദൈവം ലോകത്തിലേക്ക് സമാധാനം കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, ഈ ദിവസങ്ങളിൽ നടക്കുന്ന സായുധ ആക്രമണം, മറ്റെല്ലാ യുദ്ധങ്ങളും പോലെ, ദൈവത്തിനെതിരായ അന്യായത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്"
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Le armi del #Vangelo sono la preghiera, la tenerezza, il perdono e l’amore gratuito al prossimo, a ogni prossimo. È così che si porta la #pace di Dio nel mondo. Ecco perché l’aggressione armata di questi giorni, come ogni guerra, rappresenta un oltraggio a Dio.
EN: The weapons of the #Gospel are prayer, tenderness, forgiveness and freely-given love for one’s neighbour, to any neighbour. This is how God’s #peace is brought into the world. This is why the armed aggression of these days, like every war, represents an outrage against God.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: