തിരയുക

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണം, ഓശാന ഞായറാഴ്ച പകർത്തിയ ചിത്രം (10/04/22) വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണം, ഓശാന ഞായറാഴ്ച പകർത്തിയ ചിത്രം (10/04/22) 

ഉയിർപ്പു ഞായർ കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണത്തിൽ!

ഫ്രാൻസീസ് പാപ്പാ ഉയിർപ്പു ഞായർ കുർബ്ബാനയും “ഊർബി ഏത്ത് ഓബി” (Urbi et Orbi) സന്ദേശവും ആശീർവ്വാദവും .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പാ ഉയിർപ്പുഞായർ തിരുന്നാൾക്കുർബ്ബാന വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കും.

പ്രദേശിക സമയം രാവലെ പത്തുമണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യവബലി, ബസിലിക്കയുടെ മുൻവശത്ത് ഒരുക്കിയിരിക്കുന്ന താൽക്കാലിക ബലിവേദിയിൽ, ആരംഭിക്കുക.

കോവിദ് 19 മഹാമാരിമൂലം ഉണ്ടായിരുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിൽ (2020,2021) ഉയിർപ്പുഞായർക്കുർബ്ബാന, വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തി, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ഉള്ളിലാണ് അർപ്പിച്ചിരുന്നത്.

വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം പാപ്പാ ബസിലിക്കയുടെ മദ്ധ്യ മുകപ്പിൽ, അഥവാ, ബാൽക്കണിയിൽ, നിന്നുകൊണ്ട്, റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന “ഊർബി ഏത്ത് ഓബി”  (Urbi et Orbi) സന്ദേശവും ആശീർവ്വാദവും നല്കും.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2022, 12:20