യുക്രെയ്ൻ: കരിങ്കടൽ തുറമുഖങ്ങളെ കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്ന് ഇറ്റാലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി പ്രസംഗം നടത്തുകയുണ്ടായി. യുക്രേനിയൻ സൈന്യം പ്രത്യാക്രമണത്തിന്റെ ഒരു പ്രധാന നേട്ടം മകരീവ് നഗരം തിരിച്ചുപിടിച്ചു കൊണ്ട് കൈവരിച്ചു. അതേസമയം റഷ്യക്കാർ അസോവ് കടലിന്റെ നിയന്ത്രണം നിലനിർത്തുകയും മരിയുപോളിലും ഒഡെസയിലും നിരന്തരമായ ആക്രമണം തുടരുകയും ചെയ്യുന്നു. മരിയുപോളിനെ കൈമാറാനുള്ള മോസ്കോയുടെ അഭ്യർത്ഥന കീവ് നിരസിച്ചതിന് ശേഷം, റഷ്യ നഗരത്തെ ചാരമാക്കി എന്നും എന്നാൽ ചെറുത്തുനിൽക്കുന്നത് തുടരും." എന്നും യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.
"കരുങ്കടലിന്റെ പവിഴം" എന്ന് വിളിക്കപ്പെടുന്നയിടവും ഇന്നലെ മുതൽ ഏറ്റുമുട്ടലിന്റെ കേന്ദ്രമാണ്: ഒഡെസ തുറമുഖത്ത് പ്രവേശിച്ച രണ്ട് റഷ്യൻ കപ്പലുകൾ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെടിയുതിർത്തു.
കീവിൽ കൂടുതൽ ബോംബു വർഷം
യുദ്ധം തലസ്ഥാനത്തെയും ഒഴിവാക്കുന്നില്ല: കീവിൽ ഒരു വ്യോമാക്രമണം ഒരു ഷോപ്പിംഗ് സെന്റർ തകർക്കുകയും അതിൽ കുറഞ്ഞത് എട്ട് പേർ മരണപ്പെടുകയും ചെയ്തു. സുമി മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റും ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടു, എന്നാൽ "അമോണിയയുടെ നഷ്ടം ഇപ്പോൾ നിയന്ത്രണത്തിലാണ്" എന്ന് യുക്രേനിയക്കാർ റിപ്പോർട്ട് ചെയ്തു.
മെലിറ്റോപോളിൽ നാല് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോയതായി യുക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടരുകയും ദിവസങ്ങൾ കടന്നുപോകുകയും ചെയ്യുമ്പോൾ ശക്തിയേറിയ ആയുധങ്ങളുടെ ഉപയോഗവും തീവ്രമാകുന്നു. ഇന്നലെ അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ അതിനെ "തടയുക അസാധ്യം" എന്ന് പറഞ്ഞ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകളുടെ ഉപയോഗം ക്രെംലിൻ സ്ഥിരീകരിച്ചു.
കുഴപ്പത്തിലാകുന്ന നയതന്ത്രം
യുക്രെയ്ൻ പ്രസിഡണ്ട് ത്സെലെൻസ്കി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നേരിട്ടുള്ള ചർച്ചകൾ വേണമെന്ന് ആവശ്യപ്പെടുമ്പോഴും നയതന്ത്ര രംഗത്ത് പ്രതിസന്ധി പരിഹരിക്കാനായുള്ള സംരംഭങ്ങൾക്ക് സാഹചര്യം കാത്തിരിക്കുന്നത് തുടരുകയാണ്. ഒരു വശത്ത് വിവിധ രാജ്യങ്ങളുടെ ദേശീയ പാർലമെന്റുകളിൽ ഓൺലൈനിൽ ത്സെലെൻസ്കി കഠിനവും നാടകീയവുമായ ഭാഷകളിൽ ഇടപെടലുകൾ നടത്തുകയും മറുഭാഗത്ത് ഡോൺബാസിലെയും ക്രിമിയയിലെയും റഷ്യൻ ഭാഷ സംസാരിക്കുന്ന റിപ്പബ്ലിക്കുകളുടെ വ്യവസ്ഥയെക്കുറിച്ച് പുട്ടിനുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്നു പറയുകയും ചെയ്യുന്നു. "ഇത്തരം ഒരു ഉച്ചകോടിയല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ എന്താണ് ചെയ്യാൻ തയ്യാറെന്ന് മനസ്സിലാക്കാൻ കഴിയില്ല " എന്ന് അദ്ദേഹം അടിവരയിടുന്നു. ഇന്ന് രാവിലെ വിഡിയോ കോൺഫെറൻസിൽ ഇറ്റാലിയൻ പാർലമെന്റിൽ ത്സെലെൻസ്കി സംസാരിച്ചു. യുക്രേനിയൻ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗം മോസ്കോയ്ക്ക് വിട്ടുകൊടുക്കുന്നതിലുള്ള തന്റെ എതിർപ്പ് അദ്ദേഹം പ്രായോഗികമായി ആവർത്തിക്കുമ്പോഴും, തന്റെ മനസ്സു തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പോളണ്ടിൽ നാറ്റോ ഉച്ചകോടി
പോളണ്ടിൽ വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ബൈഡൻ പങ്കെടുക്കുന്ന നാറ്റോ ഉച്ചകോടിക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. മോസ്കോ രാസ, ജൈവ ആയുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് വൈറ്റ് ഹൗസ് മേധാവി മുന്നറിയിപ്പ് നൽകുന്നു. മുൻ പോളിഷ് പ്രസിഡന്റും സോളിഡാരിറ്റിയുടെ നേതാവുമായ ലെച്ച് വലേസ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് "സ്വതന്ത്ര യുക്രെയ്നില്ലാതെ സ്വതന്ത്ര പോളണ്ട് ഇല്ല!" എന്ന അഭിപ്രായം പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: