തിരയുക

2020 മാർച്ച് 27ആം തിയതി വി. പത്രോസിന്റെ ആളൊഴിഞ്ഞ ചത്വരത്തിൽ ഏകനായി നിന്ന്  ഫ്രാൻസിസ് പാപ്പാ ആഗോള പ്രാർത്ഥന നയിച്ചപ്പോൾ... 2020 മാർച്ച് 27ആം തിയതി വി. പത്രോസിന്റെ ആളൊഴിഞ്ഞ ചത്വരത്തിൽ ഏകനായി നിന്ന് ഫ്രാൻസിസ് പാപ്പാ ആഗോള പ്രാർത്ഥന നയിച്ചപ്പോൾ... 

മഹാമാരിയുടെ അവസാനത്തിനായി പാപ്പാ നടത്തിയ അത്യസാധാരണ പ്രാർത്ഥനാ നിമിഷത്തിന്റെ അനുസ്മരണം

2022, മാർച്ച് 27 ഞായറാഴ്ച മഹാമാരിയുടെ കാലത്ത് ഫ്രാൻസിസ് പാപ്പാ മഹാമാരിയുടെ അന്ത്യത്തിനും വിശ്വാസത്തിൽ ശക്തി പ്രാപിക്കുന്നതിനുമായി നടത്തിയ "Statio Orbis" അഥവാ അത്യസാധാരണ പ്രാർത്ഥനാ നിമിഷത്തിന്റെ ഓർമ്മ ദിനമായിരുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒരു ചെറിയ വീഡിയോയിലൂടെ വത്തിക്കാന്റെ കോവിഡ് 19ന്റെ കമ്മീഷനും, മാധ്യമ വിഭാഗവും ആ അത്യസാധരണ പ്രാർത്ഥനാ നിമിഷത്തിന്റെ രണ്ടാം വാർഷികം അനുസ്മരിച്ചു.  2020 മാർച്ച് 27ആം തിയതി വി. പത്രോസിന്റെ ആളൊഴിഞ്ഞ ചത്വരത്തിൽ ഏകനായി നിന്ന്  ഫ്രാൻസിസ് പാപ്പാ ആഗോള പ്രാർത്ഥനയ്ക്ക് അദ്ധ്യക്ഷം വഹിക്കുന്ന ദൃശ്യങ്ങളും മഹാമാരി അതിന്റെ മാരക വ്യാപനത്തിന്റെ ത്രീവ്രഘട്ടത്തിന്റെ തുടക്കത്തിൽ ഞെട്ടി നിൽക്കുന്ന ലോകത്തിന്റെ ചിത്രങ്ങളും ചേർന്നതാണത്.

മഹാമാരിയുടെ അവസാനത്തിനായി പാപ്പാ നടത്തിയ അത്യസാധാരണ പ്രാർത്ഥനാ

കോവിഡ് 19  മഹാമാരി, ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന അസമത്വങ്ങളെയും അനീതികളെയും വെളിപ്പെടുത്തിക്കൊണ്ട്  ഈ തലമുറയെ നിർവ്വചിക്കുന്ന ഒരു പ്രതിസന്ധിയായി മാറി. ഇക്കാരണത്താലാണ്  രണ്ടു വർഷം മുമ്പ് സഭയുടെ സാമീപ്യവും മനുഷ്യകുടുംബം മുഴുവനോടുമുള്ള കരുതലും പ്രകടിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ, റോമൻ കൂരിയയിലെ ഡിക്കാസ്ട്രികളുടെയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ ഒരു കമ്മീഷൻ രൂപീകരിക്കാൻ  സമഗ്ര വികസനത്തിനായുള്ള ഡിക്കാസ്ട്രിയോടു ആവശ്യപ്പെട്ടത്.

ഈ രണ്ടു വർഷങ്ങളിൽ പ്രാദേശിക സമൂഹങ്ങളുടേയും, ആഗോള വേദികളുടേയും, അക്കാഡമിക് വിദഗ്ദ്ധരുടേയും വൈദഗ്ദ്ധ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുനന്മയ്ക്കായി പുതിയ സംവിധാനങ്ങളും, ജോലിയിലെ അന്തസ്സും, ഭരണ കേന്ദ്രങ്ങളോടു ഐക്യദാർഢ്യവും സാമൂഹ്യ സംവിധാനങ്ങളെ പ്രകൃതിയുമായി സമരസപ്പെടുത്താനും വേണ്ടിയുള്ള വിപുലവും സുധീരവുമായ നീക്കങ്ങൾ കമ്മീഷൻ നടത്തി. സഹനങ്ങളുടെ താൽകാലിക ശമനം മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച് എല്ലാവർക്കും മെച്ചപ്പെട്ട ഭാവി ഒരുക്കുന്ന വികസനത്തിന്റെ ഒരു മാതൃകയിലേക്ക് ഹൃദയങ്ങളെയും, മനസ്സുകളെയും സംവിധാനങ്ങളെയും രൂപാന്തരപ്പെടുത്തുന്നതിനുള്ള തുടക്കം കുറിക്കുകയായിരുന്നു.

വത്തിക്കാന്റെ പ്രസിദ്ധീകരണ വിഭാഗമായ ലിബ്രേറിയ എഡ്രിത്രിച്ചെ വത്തിക്കാന (LEV) മഹാമാരിയുടെ കാലത്തെ അത്യാസാധാരണ പ്രാർത്ഥനാ നിമിഷത്തെക്കുറിച്ച് ഒരു ഫോട്ടോ ഗ്രന്ഥം പ്രസിദ്ധികരിച്ചു. വത്തിക്കാനും വാർത്താമാധ്യമ ഡിക്കാസ്ട്രിയിലെ ഡയറക്ടർമാരും ജീവനക്കാരും ചേർന്ന് വി. പത്രോസിന്റെ ചത്വരത്തിൽ  ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് എത്തിയ  തീർത്ഥാടകർക്ക് അതിന്റെ ഏതാണ്ട് 10, 000 കോപ്പികൾ ഫ്രാൻസിസ് പാപ്പാ നടത്തിയ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപത്തിന്റെ കോപ്പിയോടൊപ്പം സൗജന്യമായി വിതരണം ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2022, 11:04