ഉക്രയിൻ യുദ്ധം അവസാനിക്കുന്നതിനായി അവിരാമം പ്രാർത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധവിരാമത്തിനായി അവിരാമം പ്രാർത്ഥിക്കാനുള്ള ക്ഷണം മാർപ്പാപ്പാ നവീകരിക്കുന്നു.
“ഒരുമിച്ചുപ്രാർത്ഥിക്കാം” “ഉക്രയിൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ചൊവ്വാഴ്‌ച (01/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം ആവർത്തിച്ചിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:
“നമുക്ക് ഒരുമിച്ച് നമ്മുടെ യാചന ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജന വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിൻറെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിൻറെ ഉപകരണങ്ങളും പ്രതിച്ഛായകളുമാക്കൂ! ”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
T: Eleviamo insieme un grido: Mai più la guerra, mai più il boato delle armi, mai più tanta sofferenza! Non smettiamo di pregare, anzi, supplichiamo Dio più intensamente. Vieni Signore, Principe della pace, rendici strumenti e riflessi della tua pace! #PreghiamoInsieme #Ucraina
EN: Let us together cry out from our hearts: Never again war, never again the clash of arms, never again so much suffering! We must never stop praying, indeed, let us pray to God more intensely. Come, Lord, Prince of Peace, make us instruments and reflections of your peace! #PrayTogether #Ukraine
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: