പാപ്പാ: മാലാഖയുടെ രുപത്തിൽ വരുന്ന പിശാച് വഞ്ചന ഉപയോഗിക്കുന്നു
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
"പ്രലോഭനങ്ങൾ പലപ്പോഴും നന്മയുടെതെന്നു തോന്നിക്കുന്ന രൂപത്തിലാണ് വരിക. മാലാഖയുടെ മുഖഭാവത്തോടെ വന്ന് പിശാച് എപ്പോഴും വഞ്ചനയാണ് ഉപയോഗിക്കുക. അവന്റെ വശീകരണങ്ങൾക്ക് നമ്മെ തന്നെ വിട്ടു കൊടുത്താൽ നമ്മുടെ തെറ്റുകളെ നന്മയുടെ മുഖം മൂടിയണിയിച്ച് ന്യായീകരിക്കുന്നതിൽ എത്തിച്ചേരും."
മാർച്ച് പതിനാലാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, ലാറ്റിൻ, അറബി, ഇഗ്ലീഷ് ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
14 മാർച്ച് 2022, 15:43