തിരയുക

ചെർണിഹ്വിൽ ഷെല്ലാക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടത്തിൽ നിന്ന് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. ചെർണിഹ്വിൽ ഷെല്ലാക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടത്തിൽ നിന്ന് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. 

പാപ്പാ: തിന്മയുമായി പൊരുത്തപ്പെടാതിരിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“തിന്മയുമായി ഒരു വിട്ടുവീഴ്ചയുമില്ല! "എല്ലാവരും ചെയ്യുന്നതാണ്, ആഴത്തിൽ നോക്കിയാൽ അത്ര ഗൗരവമല്ല " എന്ന് നമ്മെ കൊണ്ട് പറയിപ്പിക്കുന്ന മനസ്സാക്ഷിയുടെ മയക്കത്തിൽ വീഴേണ്ട! തിന്മയുമായി പൊരുത്തപ്പെടാൻ വിസമ്മതിക്കുന്ന യേശുവിനെ നമുക്ക് നോക്കാം. അവൻ ദൈവവചനത്താൽ പിശാചിനെ എതിർക്കുകയും അങ്ങനെ പ്രലോഭനങ്ങളെ മറികടക്കുകയും ചെയ്യുന്നു (ലൂക്കാ 4, 1-13). ”

മാർച്ച് ആറാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മ൯, പോളീഷ്,പോര്‍ച്ചുഗീസ്, ലാറ്റി൯ എന്ന ഭാഷകളില്‍#Gospel of the Day എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2022, 13:13