പാപ്പാ: പ്രാർത്ഥനയും ഉപവാസവും യുക്രെയ്നിലെ സമാധാനത്തിനായിരിക്കട്ടെ
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഇന്ന് നാം തപസ്സ്കാലത്തിലേക്ക് കടക്കുകയാണ്. ലോകത്തിൽ സമാധാനം ആരംഭിക്കുന്നത് യേശുവിനെ പിന്തുടർന്നുകൊണ്ടുള്ള നമ്മുടെ വ്യക്തിപരമായ മാനസാന്തരത്തിൽ നിന്നാണ് എന്നോർമ്മിച്ചു കൊണ്ട് നമ്മുടെ പ്രാർത്ഥനയും ഉപവാസവും #യുക്രെയ്നിലെ #സമാധാനത്തിന് വേണ്ടിയുള്ള ഒരപേക്ഷയായിരിക്കും.”
മാർച്ച് രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
02 മാർച്ച് 2022, 15:35