തിരയുക

ഫ്രാൻസീസ് പാപ്പാ പരിശുദ്ധ കന്യകാ നാഥയുടെ തിരുസ്വരൂപത്തിനു മുന്നിൽ. ( ഒരു പഴയ ചിത്രം) ഫ്രാൻസീസ് പാപ്പാ പരിശുദ്ധ കന്യകാ നാഥയുടെ തിരുസ്വരൂപത്തിനു മുന്നിൽ. ( ഒരു പഴയ ചിത്രം) 

പാപ്പാ: ഓ, പരിശുദ്ധ അമ്മേ ഞങ്ങളുടെ യാചനകൾ നിരസിക്കരുതേ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, സമാധാനത്തിനായുളള പ്രാർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനരാജ്ഞിയോടു പ്രാർത്ഥിക്കാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ഫ്രാൻസീസ് പാപ്പാ, ശനിയാഴ്ച (05/03/22)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ക്ഷണം ഉള്ളത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“തൻറെ   മേലങ്കി നമ്മുടെ മേൽ വിരിക്കാൻ സമാധാന രാജ്ഞിയോട് നമുക്ക് അപേക്ഷിക്കാം: പരിശുദ്ധ ദൈവമാതാവേ, നിൻറെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു: ഓ, മഹിമയാർന്നവളും അനുഗ്രഹീതയുമായ കന്യകേ, പരീക്ഷീക്കപ്പെടുന്ന ഞങ്ങളുടെ യാചനകൾ നിരസിക്കരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ”!

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Chiediamo alla Regina della Pace di stendere su di noi il suo manto: Sotto la tua protezione cerchiamo rifugio, Santa Madre di Dio: non disprezzare le suppliche di noi che siamo nella prova, ma liberaci da ogni pericolo, o Vergine gloriosa e benedetta!

EN: Let us ask the Queen of Peace to spread her mantle over us: under your protection we seek refuge, Holy Mother of God: do not despise our petitions in our necessities, but deliver us from every danger, O glorious and blessed Virgin!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2022, 13:46