തിരയുക

ഉക്രയിനു വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥന, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, 02/03/22 ഉക്രയിനു വേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥന, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, 02/03/22 

പാപ്പാ: കർത്താവേ, ആശ്രിതരുടെ പ്രാർത്ഥന കേൾക്കേണമെ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, ഉക്രയിനു വേണ്ടിയുള്ള പ്രാർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഹൃദയങ്ങൾക്ക് ശാന്തി വീണ്ടെടുത്തു നല്കാൻ മാർപ്പാപ്പാ ദൈവത്തോടു പ്രാർത്ഥിക്കുന്നു.

വ്യാഴാഴ്‌ച (03/03/22) കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനയുള്ളത്.

റഷ്യ ഉക്രയിനിൽ നടത്തുന്ന ഭീകരാക്രമണത്തിൻറെ യാതനകൾ അനുഭവിക്കുന്നവർക്കായുള്ള പ്രാർത്ഥനയടങ്ങിയ പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ഓ കർത്താവേ, അങ്ങയിൽ ആശ്രയിക്കുന്നവരുടെ, പ്രത്യേകിച്ച്, ഏറ്റവും എളിയവരുടെ, ഏറ്റവും പരീക്ഷിക്കപ്പെട്ടവരുടെ, ആയുധങ്ങളുടെ ഗർജ്ജനങ്ങൾക്കു മുന്നിൽ യാതനകളനുഭവിക്കുന്നവരുടെ, പലായനം ചെയ്യുന്നവരുടെ, പ്രാർത്ഥന കേൾക്കണമേ. ഹൃദയങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കേണമേ, അങ്ങയുടെ ശാന്തി ഞങ്ങളുടെ ദിനങ്ങൾക്ക് വീണ്ടും നൽകേണമേ. ആമേൻ.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: O Signore, ascolta la preghiera di quanti confidano in Te, soprattutto dei più umili, dei più provati, di coloro che soffrono e fuggono sotto il frastuono delle armi. Rimetti nei cuori la pace, ridona ai nostri giorni la tua pace. Amen.

EN: O Lord, hear the prayers of those who trust in you, especially the lowly, those sorely tried, and those who suffer and flee before the roar of weapons. Restore peace to our hearts; once again, grant your peace to our days. Amen.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2022, 14:58