തിരയുക

ഉക്രയിൻകാരായ അഭയാർത്ഥികൾ ഉക്രയിൻകാരായ അഭയാർത്ഥികൾ  

പലായനം ചെയ്യുന്ന അമ്മമാരും കുഞ്ഞുങ്ങളും!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധങ്ങളിലും ക്ഷാമങ്ങളിലും നിന്നു കുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന  അമ്മമാർക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

“ഒരുമിച്ചുപ്രാർത്ഥിക്കാം”,“ഉക്രയിൻ” (#PrayTogether#Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ലോക മഹിളാദിനമായ ചൊവ്വാഴ്‌ച (08/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവരെ അനുസ്മരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:

“സ്വസുതനെ കൈയ്യിലേന്തിയ മറിയത്തെ നോക്കുമ്പോൾ ഞാൻ, യുദ്ധങ്ങളിലും, ക്ഷാമങ്ങളിലും നിന്ന് പലായനം ചെയ്യുകയൊ അഭയാർത്ഥി സങ്കേതങ്ങളിൽ കഴിയുകയൊ ചെയ്യുന്നവരായ യുവമാതാക്കളെയും അവരുടെ കുഞ്ഞുങ്ങളെയും ഓർത്തുപോകുന്നു. അവർ നിരവധിയാണ്! സമധാന രാജ്ഞി നമ്മുടെ ഹൃദയങ്ങളിലും ലോകമെങ്ങും ഐക്യം സംജാതമാക്കട്ടെ”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Guardando a Maria con in braccio il suo Figlio, penso alle giovani madri e ai loro bambini in fuga da guerre e carestie o in attesa nei campi per i rifugiati. Sono tanti! La Regina della pace ottenga concordia ai nostri cuori e al mondo intero.

EN: Looking at Mary with her Son in her arms, I think of young mothers and their children fleeing wars and famine, or waiting in refugee camps. They are many! May the Queen of Peace obtain harmony in our hearts and in the entire world.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മാർച്ച് 2022, 14:59