നോമ്പുകാലം ദൈവവുമായും സഹോദരങ്ങളുമായും സജീവബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സമയം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നോമ്പ് രോഗശാന്തി യാത്രയാണെന്ന് മാർപ്പാപ്പാ.
“നോമ്പ്” എന്ന ഹാഷ്ടാഗോടുകൂടി വ്യാഴാഴ്‌ച (17/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“#നോമ്പുകാലം ഓരോ ദിവസവും, നവചൈതന്യത്തോടെ, വ്യത്യസ്തമായ ശൈലിയിൽ ജീവിക്കാനുള്ള രോഗശാന്തി യാത്രയാണ്. പ്രാർത്ഥന, ദാനധർമ്മം, ഉപവാസം എന്നിവ ഇതിനാവശ്യമാണ്: അവ ദൈവവുമായും സഹോദരങ്ങളുമായും അവനവനുമായും ഒരു സജീവബന്ധം പുനഃസ്ഥാപിക്കുന്നു”.
ബുധനാഴ്‌ച (16/03/22) പാപ്പാ ഉക്രയിനുവേണ്ടി പ്രാർത്ഥിക്കാൻ ക്ഷണിക്കുന്ന ഒരു സന്ദേശം ട്വിറ്ററിൽ കുറിച്ചു.
സമാധാനം (#peace), ഒരുമിച്ചു പ്രാർത്ഥിക്കാം ( #PrayTogether), ഉക്രയിൻ (#Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടിയ പ്രസ്തുത സന്ദേശം ഇങ്ങനെയാണ്:
“പ്രിയ സഹോദരീസഹോദരന്മാരേ, ഈ യുദ്ധത്തിൽ വേദനിക്കുന്ന നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം, കർത്താവിനോട് ക്ഷമ ചോദിക്കുകയും #സമാധാനത്തിനായി യാചിക്കുകയും ചെയ്യാം” #PrayTogether #Ukraine.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La #Quaresima è un cammino di guarigione per vivere ogni giorno con uno spirito nuovo, con uno stile diverso. A questo servono la preghiera, la carità e il digiuno: rigenerano un rapporto vivo con Dio, con i fratelli e con sé stessi.
EN: #Lent is a journey of healing, to live each day with a renewed spirit, a different “style”. Prayer, charity and fasting are aids to this: they restore us to a living relationship with God, our brothers and sisters, and ourselves.
16 March 2022
IT: Cari fratelli e sorelle, nel dolore di questa guerra facciamo una preghiera tutti insieme, chiedendo al Signore il perdono e chiedendo la #pace. #PreghiamoInsieme #Ucraina
EN: Dear brothers and sisters, in the pain of this war we all pray together, asking the Lord for forgiveness and asking for #peace. #PrayTogether #Ukraine
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: