പാപ്പായുടെ ഇക്കൊല്ലത്തെ വിദേശ ഇടയസന്ദർശന പരിപാടിയിൽ പുതിയ രണ്ടു രാജ്യങ്ങൾ കൂടി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കും ദക്ഷിണ സുഡാനും സന്ദർശിക്കും.
ഇക്കൊല്ലം (2022) ജൂലൈ 2-7 വരെ ആയിരിക്കും ഫ്രാൻസീസ് പാപ്പായുടെ ഈ വിദേശ ഇടയ സന്ദർശനം.
ഇരു രാഷ്ട്രങ്ങളുടെയും തലവന്മാരുടെയും അന്നാടുകളിലെ കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഈ അജപാലന സന്ദർശനത്തിന് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 2-5 വരെ കോംഗൊ ഡെമൊക്രാറ്റിക് റിപ്പബ്ലിക്കിൽ തങ്ങുന്ന പാപ്പാ അവിടെ കിൻഷാസ, ഗോമ എന്നിവിടങ്ങളായിരിക്കും സന്ദർശനവേദികളാക്കുക.
ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പോകുന്ന പാപ്പാ ഏഴാം തീയതി വത്തിക്കാനിലേക്കു മടങ്ങും.
അന്നാട്ടിൽ പാപ്പാ തങ്ങുന്നത് ജുബയിലായിരിക്കും.
വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, വ്യാഴാഴ്‌ചയാണ് (03/02/22) ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: