ഫ്രാൻസിസ് പാപ്പാ പോർച്ചുഗലിലെ ഫാത്തിമയിൽ... ഫ്രാൻസിസ് പാപ്പാ പോർച്ചുഗലിലെ ഫാത്തിമയിൽ... 

പാപ്പാ: റഷ്യയെയും യുക്രെയ്നെയും മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും

മാർച്ച് 25-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന അനുതാപ ശുശ്രൂഷാ വേളയിൽ ഫ്രാൻസിസ് പാപ്പാ റഷ്യയെയും യുക്രെയ്നെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അന്നേ ദിവസം, അതേ സമർപ്പണം, ഫാത്തിമയിൽ നിർവ്വഹിക്കുന്നതിനായി പാപ്പായുടെ ദാനധർമ്മകാര്യസ്ഥനായ കർദ്ദിനാൾ കോൺറാഡ് ക്രായേവ്സ്കിയെ പാപ്പാ ഫാത്തിമയിലേക്ക് അയക്കും എന്നും മംഗളവാർത്താ തിരുനാൾ ദിനത്തെയാണ് ഈ പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നും പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയ ഡയറക്ടർ മത്തേയോ ബ്രൂണി ഒരു പ്രസ്താവനയിൽ അറിയിച്ചു.

നല്ലവരുടെ രക്തസാക്ഷിത്വം

1917 ജൂലൈ 13 ന് ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ട് നൽകിയ ദർശനത്തിൽ റഷ്യയെ തന്റെ വിമല ഹൃദയത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർത്ഥന സഫലീകരിച്ചില്ലെങ്കിൽ റഷ്യ അതിന്റെ തെറ്റുകൾ ലോകമെമ്പാടും പ്രചരിപ്പിക്കുമെന്നും യുദ്ധങ്ങളും, സഭാ പീഡനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവിച്ചിരുന്നു.

"നല്ല മനുഷ്യർ രക്തസാക്ഷികളാകുമെന്നും പരിശുദ്ധ പിതാവിന് വളരെയധികം കഷ്ടപ്പാടുകൾ ഉണ്ടാകുമെന്നും വിവിധ രാജ്യങ്ങൾ നശിപ്പിക്കപ്പെടുമെന്നും പരിശുദ്ധ മാതാവ് അരുൾ ചെയ്തു.

റഷ്യയെ മറിയത്തിന് സമർപ്പിച്ച സഭ സന്ദർഭങ്ങൾ

 ഫാത്തിമയിലെ മാതാവിന്റെ ദർശനത്തിനു ശേഷം  മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച് കൊണ്ട് വിവിധ കർമ്മങ്ങൾ നടന്നു.

1942 ഒക്ടോബർ 31-ന് പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ലോകത്തെ മുഴുവൻ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചു. 1952 ജൂലൈ 7-ന്  റഷ്യയിലെ ജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചു കൊണ്ട്  Sacro Vergente anno എന്ന അപ്പോസ്തോലിക ലേഖനം പ്രദ്ധീകരിച്ചു

 “ഏതാനും വർഷങ്ങൾക്കുമുമ്പ്, നമ്മൾ ലോകത്തെ മുഴുവൻ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചതുപോലെ, നമ്മൾ ഇപ്പോൾ, ഏറ്റവും സവിശേഷമായ രീതിയിൽ, റഷ്യയിലെ എല്ലാ ജനങ്ങളെയ അതേ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു. " -പന്ത്രണ്ടാമൻ പിയൂസ് പാപ്പാ

1964 നവംബർ 21-ആം തിയതി, റഷ്യയെ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിച്ച ആ പ്രതിഷ്ഠയെ  രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പിതാക്കന്മാരുടെ സാന്നിധ്യത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ നവീകരിച്ചു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1981 ജൂൺ 7 ആം തിയതി പെന്തക്കോസ്താ തിരുന്നാളിൽ റോമിലെ  മേരി മേജർ ബസിലിക്കയിൽ   "ഭരമേൽപ്പിക്കലിന്റെ പ്രകടനം " (Act of Entrustment) എന്ന് നാമകരണം ചെയ്തു നടത്തിയ ആഘോഷത്തിലേക്ക് ഒരു പ്രാർത്ഥന രചിച്ചു. 2000 മാണ്ടിൽ ജൂൺ മാസത്തിൽ, ഫാത്തിമാ രഹസ്യത്തിന്റെ മൂന്നാം ഭാഗം പരിശുദ്ധ സിംഹാസനം  വെളിപ്പെടുത്തി.

ആഘോഷപൂർവ്വകവും സാർവ്വത്രികവുമായ ഈ സമർപ്പണം നമ്മുടെ പരിശുദ്ധ കന്യക ആവശ്യപ്പെട്ടതിന് അനുസൃതമായായിരുന്നു എന്ന്  ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടവരിൽ ഒരാളായിരുന്ന സി. ലൂസിയ 1989 ൽ എഴുതിയ വ്യക്തിപരമായ  ഒരു കത്തിൽ  ചൂണ്ടിക്കാണിച്ചിരുന്നതായി ആ സമയത്ത്, വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയും ആർച്ച് ബിഷപ്പുമായിരുന്ന  തർച്ചീസിയോ ബെർത്തോണെ അറിയിച്ചു. "1984 മാർച്ച് 25 ആം തിയതി പരിശുദ്ധ കന്യക  ആവശ്യപ്പെട്ടതുപോലെ അത് നടത്തി"  സി.ലൂസിയ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2022, 13:25