തിരയുക

ഫ്രാൻസീസ് പാപ്പാ,അഗസ്റ്റീനിയൻ ധ്യാനാത്മകരുടെ സന്ന്യസ്ത സമൂഹത്തിൻറെ, (Order of Augustinian Recollects (OAR)) പ്രതിനിധികളെ  വ്യാഴാഴ്‌ച (17/03/22) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഫ്രാൻസീസ് പാപ്പാ,അഗസ്റ്റീനിയൻ ധ്യാനാത്മകരുടെ സന്ന്യസ്ത സമൂഹത്തിൻറെ, (Order of Augustinian Recollects (OAR)) പ്രതിനിധികളെ വ്യാഴാഴ്‌ച (17/03/22) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

പാപ്പാ: പിതൃഹൃദയവും രചനാത്മക ധൈര്യവും ഉള്ളവരാകണം സമർപ്പിതരും പുരോഹിതരും!

വിശുദ്ധ യൗസേപ്പിതാവിൻറെ രണ്ടു സവിഷേഷതകൾ: പിതൃനിർവ്വിശേഷ ഹൃദയവും ക്രിയാത്മക ധൈര്യവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമർപ്പിതരും സന്ന്യസ്തരും വൈദികരും, വിശുദ്ധ യൗസേപ്പിനെപ്പോലെ പിതൃനിർവ്വിശേഷ ഹൃദയമുള്ളവരായിരിക്കണമെന്ന് മാർപ്പാപ്പാ.

അഗസ്റ്റീനിയൻ ധ്യാനാത്മകരുടെ സന്ന്യസ്ത സമൂഹത്തിൻറെ, അതായത്, Order of Augustinian Recollects (OAR) അമ്പത്തിയാറാം പൊതുസംഘത്തിൽ, അഥവാ, ജനറൽ ചാപ്റ്ററിൽ, സംബന്ധിക്കുന്ന അമ്പതോളം പേരുടെ ഒരു സംഘത്തെ വ്യാഴാഴ്‌ച (17/03/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ, “ഒരുമിച്ചു ചരിക്കാം, “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനാണ്”(യോഹന്നാൻ 10,10)” എന്ന, ഈ യോഗത്തിൻറെ വിചിന്തന പ്രമേയം അനുസ്മരിച്ചുകൊണ്ട് ഈ അഗസ്റ്റീനിയൻ സമൂഹത്തിൻറെ സ്വർഗ്ഗീയസംരക്ഷകനായ, മാർച്ച് 19-ന് നാം തിരുന്നാൾ ആചരിക്കുന്ന, വിശുദ്ധ യൗസേപ്പിൻറെ രണ്ടു സവിശേഷതകൾ വിശദീകരിക്കുകയായിരുന്നു.

ഭരമേല്പിക്കപ്പെട്ടിരിക്കുന്ന മക്കളോടും, വിശിഷ്യ, ഏറ്റം ബലഹീനരോടും, പിതൃസ്നേഹം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരോടുമുള്ള സ്നേഹത്തെപ്രതിയും അവരോടുള്ള കരുതലിനാലും അസ്വസ്ഥമായ ഒരു ഹൃദയമാണ് ഉണ്ടായിരിക്കേണ്ടതെന്ന് പാപ്പാ വ്യക്തമാക്കി.

സ്വർഗ്ഗീയ പിതാവ് നമ്മെ ശ്രവിക്കുന്നു, നമ്മുടെ ഹൃദയത്തിൻറെ ആഗ്രഹങ്ങളും ആവശ്യങ്ങളും കേൾക്കുന്നു, നാം പിൻചെല്ലേണ്ടുന്ന വഴി കാണിച്ചുതരുന്നു എന്നും അവിടത്തെ പക്കലണയുന്നത് അനുദിനം തുടരണമെന്നും പാപ്പാ പറഞ്ഞു.

രണ്ടാമത്തെ സവിശേഷത യൗസേപ്പിതാവിൻറെ രചനാത്മക ധൈര്യമാണെന്ന് പാപ്പാ വിശദീകരിച്ചു.

യൗസേപ്പിന് അതുണ്ടായിരുന്നില്ല, എന്നിരുന്നാലും അവൻ ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും അവിടത്തെ സേവിക്കുന്നതിനായി സ്വന്തം കഴിവുകൾ സകലവും അവിടത്തേക്കർപ്പിക്കുകയും ചെയ്തുവെന്നും അങ്ങനെ ദൈവമാകട്ടെ യൗസേപ്പിൽ വിശ്വസിക്കുകയും ദുഷ്കരമായ ദൗത്യം നിറവേറ്റാനുള്ള കൃപ അവന് പ്രദാനം ചെയ്യുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.

നമ്മൾ നമ്മുടെ സമർപ്പണവേളയിൽ ചെയ്യേണ്ടത് ഇതാണെന്നും, അതായത്, നാം ആയിരിക്കുന്നതെന്തൊ അത് ബലിപീഠത്തിലേക്ക് കൊണ്ടുപോകുകയും കർത്താവിനുള്ള സജീവവും പ്രീതികരവുമായ സമർപ്പണമായി അതിനെ മാറ്റാൻ നാം അവിടത്തെ അനുവദിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ സമർപ്പണാനന്തരം, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും സർഗ്ഗാത്മകതയോടെയും ദൗത്യനിർവ്വഹണത്തിനായി പുറപ്പെടുമ്പോൾ അവിടന്ന് നമ്മോടൊപ്പം നമ്മുടെ അരികുചേർന്ന് നടക്കുകയും തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു.

ലോകത്തിൽ സഭയുടെ ദൗത്യം നിർവ്വഹിക്കുന്നതിന് കർത്താവിൻറെ വാഗ്ദാനത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകാൻ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2022, 18:06