തിരയുക

ഫാത്തിമാ മാതാവ് ഫാത്തിമാ മാതാവ് 

പാപ്പാ: സമാധാനത്തിന്റെ രാജ്ഞി സമാധാനം നേടിയെടുക്കാൻ സഹായിക്കട്ടെ

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"സമാധാനത്തിന്റെ രാജ്ഞിയായ മറിയം നമ്മെ സമാധാനം നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ സമൂഹങ്ങളേയും, എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.”

മാർച്ച് ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, യുക്രെയ്നിയ൯, റഷ്യ൯,  പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മ൯,പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ #PrayTogether #Ukraine #Peace  എന്ന ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2022, 14:00