പാപ്പാ: യൂറോപ്പിന്റെ മതിലുകൾ ഒരു കവാടമായി മാറട്ടെ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കത്തിൽ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ദുർബ്ബലരായ നിരവധി ജനങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്നതിനാൽ അവരെ സംരക്ഷിക്കുകയും അനുയാത്ര ചെയ്യുകയും സമൂഹത്തിൽ സംയോജിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. മാർച്ച് 17 മുതൽ 20 വരെ സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ നടക്കുന്ന യൂറോപ്യൻ കത്തോലിക്കാ സാമൂഹിക ദിനങ്ങളുടെ ഉദ്ഘാടനത്തെ ഫ്രാൻസിസ് പാപ്പാ സ്വാഗതം ചെയ്തു.
യൂറോപ്യൻ മെത്രാൻ സമിതികളുടെ കൗൺസിലിന്റെ അധ്യക്ഷനായ വിൽ ന്യൂസിലെ ആർച്ച് ബിഷപ്പ് ജിന്റാറസ് ഗ്രൂസാസിന് അയച്ച കത്തിൽയൂറോപ്യൻ യൂണിയന്റെ മെത്രാൻ സമിതികളുടെ കൂട്ടായ്മ (COMECE) സ്ലോവാക്യൻ മെത്രാൻ സമിതികളോടും യൂറോപ്പ് മെത്രാൻ സമിതികളുടെ കൗൺസിലുകളോടും ചേർന്ന് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള മൂന്നാം സംരംഭത്തിന് ആർച്ച് ബിഷപ്പ് ജിന്റാറസ്റ്റിനും പങ്കെടുക്കുന്ന എല്ലാവർക്കും "ഹൃദയംഗമമായ ആശംസകൾ" അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ കത്തിൽ രേഖപ്പെടുത്തി.
യുദ്ധത്തിന്റെ ദുരന്തം
"യൂറോപ്പിന്റെ ഹൃദയഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ " ദുരന്തത്തിലേക്ക് തന്റെ ശ്രദ്ധ തിരിച്ച പാപ്പാ മഹാമാരി മൂലമുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയുടെ ബുദ്ധിമുട്ടുകൾക്കു ശേഷം നാം പ്രതീക്ഷിച്ചതല്ല ഈ യുദ്ധ"മെന്ന് പാപ്പാ സൂചിപ്പിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ യുദ്ധങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ, " ഇനി ഒരിക്കലും കാണുമെന്ന് നാം കരുതിയിട്ടില്ലാതിരുന്ന കഴിഞ്ഞ മഹായുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ "അത്ഭുതപ്പെടുന്നുവെന്നും ഫ്രാൻസിസ് പാപ്പാ എഴുതി.
വിശ്വാസികളുടെ ഒരു സമൂഹമെന്ന നിലയിൽ, "യുക്രേനിയൻ സഹോദരീ സഹോദരന്മാരിൽ നിന്നു സഹായത്തിനായുള്ള ഹൃദയഭേദകമായ നിലവിളി ഗൗരവമായി ചിന്തിക്കാൻ മാത്രമല്ല, അവരോടൊപ്പം കരയാനും അവർക്കായി എന്തെങ്കിലും ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നു" എന്ന് പാപ്പാ കത്തിൽ കുറിച്ചു.
അധികാരത്തിന്റെ വികൃതമായ ദുരുപയോഗവും നിക്ഷിപ്ത താൽപ്പര്യങ്ങളും മാനവികതയെ വീണ്ടും ഭീഷണിപ്പെടുത്തുന്നു. ഇത് പ്രതിരോധിക്കാൻ കഴിയാത്ത ജനങ്ങളെ എല്ലാത്തരം ക്രൂരമായ അക്രമങ്ങളും അനുഭവിക്കാൻ തള്ളിവിടുന്നു. "ആ ജനതയുടെ സഹായത്തിനെത്തി, അവർക്ക് ഭൗതികമായ സഹായവും പാർപ്പിടവും ആതിഥ്യമര്യാദയും " ഉറപ്പുനൽകിയ രാജ്യത്തെ മെത്രാന്മാരുടെ ദ്രുദതഗതിയിലുള്ള പ്രതികരണത്തിന് മെത്രാന്മാരോടു പാപ്പാ നന്ദി പറഞ്ഞു.
ശീർഷകം
മാർച്ച് 17 മുതൽ 20 വരെ സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ നടക്കുന്ന യൂറോപ്യൻ കത്തോലിക്കാ സാമൂഹിക ദിനങ്ങളുടെ ആഘോഷത്തിനായി തിരഞ്ഞെടുത്ത ശീർഷകത്തെ കുറിച്ച് പരാമർശിച്ച പാപ്പാ "പകർച്ചവ്യാധിക്ക് അപ്പുറം യൂറോപ്പ്: ഒരു പുതിയ തുടക്കം" എന്ന ശീർഷകം യൂറോപ്യൻ സമൂഹത്തിൽ നടക്കുന്ന പരിവർത്തനത്തെ പ്രതിഫലിപ്പിക്കാൻ നമ്മെ ക്ഷണിക്കുന്നതായി വെളിപ്പെടുത്തി.
ഈ സമയം, ഇപ്പോഴും പകർച്ചവ്യാധി തുടരുന്ന അവസ്ഥയിൽ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും സഭാപരവുമായി പോലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. "ദുരിതങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട ഈ സാഹചര്യത്തിൽ, ഭയം വളർന്നു, ദാരിദ്ര്യം വർദ്ധിച്ചു, ഏകാന്തത ഗുണീഭവിച്ചിരിക്കുന്നു; പലരും ജോലി നഷ്ടപ്പെട്ട് അനിശ്ചിതത്വത്തിൽ ജീവിക്കുമ്പോൾ, എല്ലാവരുടെയും മറ്റുള്ളവരുമായി സമ്പർക്കം രീതി മാറിയിരിക്കുന്നു" എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
നമുക്ക് അലസമായി നിൽക്കാനാവില്ല എന്ന് ഊന്നിപ്പറഞ്ഞ പാപ്പാ ക്രൈസ്തവരും യൂറോപ്യൻ പൗരന്മാരും എന്ന നിലയിൽ, "നമ്മുടെ യൂറോപ്യൻ മാതൃഭൂമികളുടെയും നമ്മുടെ മാതൃരാജ്യമായ യൂറോപ്പിന്റെ യുംപൊതുനന്മ" ധീരതയോടെ നടപ്പിലാക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തി. യൂറോപ്പും അതിൾ ഉൾപ്പെട്ട രാജ്യങ്ങളും പരസ്പരം എതിർക്കുന്നവരല്ല, ഭാവി കെട്ടിപ്പടുക്കുക എന്നതിനർത്ഥം ഏകീകരിക്കുക എന്നല്ല, മറിച്ച് വൈവിധ്യത്തെ മാനിച്ച് കൂടുതൽ ഐക്യപ്പെടുക എന്നതാണ്.
ലോഗോ
മാർച്ച് 17 മുതൽ 20 വരെ സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ നടക്കുന്ന യൂറോപ്യൻ കത്തോലിക്കാ സാമൂഹിക ദിനങ്ങളുടെ ആഘോഷത്തിന്റെലോഗോ ഒരു ദരിദ്രനു നൽകാനായി ടൂർസിലെ വിശുദ്ധ മാർട്ടിൻ തന്റെ വസ്ത്രം രണ്ടായി മുറിക്കുന്നതാണ്. ഇതിലേക്ക് ശ്രദ്ധ തിരിച്ച പാപ്പാ ഈ ലോഗോ "സ്നേഹമെന്നത് മൂർത്തമായ സാമീപ്യവും പങ്കുവെക്കലും മറ്റുള്ളവരോടുള്ള കരുതലുമാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതാണെന്നും മെച്ചപ്പെട്ട ജീവിതം തേടി നമ്മുടെ അതിർത്തികളിലേക്ക് വരുന്നവരോടുള്ള ഭയവും അവിശ്വാസവും സ്നേഹിക്കുന്നവർ മറികടക്കുന്നുവെന്നും: സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും അനുയാത്ര ചെയ്യുകയും സംഘർഷം, പട്ടിണി, ദാരിദ്ര്യം എന്നിവയിൽ നിന്ന് പലായനം ചെയ്യുന്ന നിരവധി സഹോദരീസഹോദരന്മാരെ സമൂഹത്തിൽ സംയോജിപ്പിക്കുകയും ചെയ്യുന്നത് ശരിയും മാനുഷികവുമാണെങ്കിൽ, അത് അതിനേക്കാളും ഏറെ ക്രിസ്തീയമാണ്." എന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അവസാനമായി, യൂറോപ്പിൽ ഇപ്പോഴും നിലനിൽക്കുന്ന മതിലുകൾ, "അതിന്റെ ചരിത്രം, വിശ്വാസം, കല, സംസ്കാരം എന്നിവയുടെ പൈതൃകത്തിലേക്കുള്ള കവാടങ്ങളാക്കി മാറ്റണം; സാഹോദര്യത്തിൽ അധിഷ്ഠിതമായ മാനുഷികസഹവർത്തിത്വം വളരുന്നതിന് സംവാദവും സാമൂഹിക സൗഹൃദവും പ്രോത്സാഹിപ്പിക്കപ്പെടണം," പാപ്പാ അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: