കാനഡയിലെ തദ്ദേശീയജനതയുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വരും ദിവസങ്ങളിൽ തുടരുന്ന കൂടിക്കാഴ്ചാ പരമ്പരയിൽ ആദ്യത്തേതാണ് മാർച്ച് ഇരുപത്തെട്ടാം തിയതി നടന്ന കൂടിക്കാഴ്ച. തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ കനേഡിയൻ തദ്ദേശീയരുടെ രണ്ട് സമൂഹങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഓരോ കൂടിക്കാഴ്ചയും ഏകദേശം ഒരു മണിക്കൂർ വീതം നീണ്ടുനിന്നു. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്ത വിനിമയ കാര്യാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മെറ്റിസ് ജനതയെ പ്രതിനിധീകരിച്ച പത്തോളം പ്രതിനിധികളുമായും, ഇൻയൂട്ട് വിഭാഗത്തെ പ്രതിനിധീകരിച്ചെത്തിയ എട്ട് പ്രതിനിധികളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. കനേഡിയൻ മെത്രാൻ സമിതിയിൽ നിന്നുള്ള നിരവധി മെത്രാന്മാർ യോഗങ്ങൾക്കായി പ്രതിനിധി സംഘങ്ങളെ അനുഗമിച്ചു. "അതിജീവിച്ചവർ പങ്കുവെക്കുന്ന വേദനാജനകമായ കഥകൾ കേൾക്കാനും അതിനുള്ള ഇടം നൽകാനും" ഫ്രാൻസിസ് പാപ്പാ എത്രമാത്രം ആഗ്രഹിച്ചുവെന്ന് പ്രസ്താവന സൂചിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: