തിരയുക

2013 മെയ് 18-ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പെന്തക്കോസ്താ ജാഗരണത്തിൽ പങ്കെടുത്ത ജനം. 2013 മെയ് 18-ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പെന്തക്കോസ്താ ജാഗരണത്തിൽ പങ്കെടുത്ത ജനം. 

"പ്രെദിക്കാത്തെ എവഞ്ചേലിയും" (Predicate Evangelium): റോമൻ കൂരിയയെ സംബന്ധിച്ച അപ്പോസ്തോലിക ഭരണഘടന ഫ്രാൻസിസ് പാപ്പാ പരസ്യപ്പെടുത്തി

പ്രാദേശിക സഭകൾക്കും സുവിശേഷവൽക്കരണ പ്രവർത്തനത്തിനും കൂടുതൽ സേവനങ്ങൾ നൽകാനായി റോമൻ കൂരിയയ്ക്ക് കൂടുതൽ പ്രേഷിതഘടന നൽകുന്നതാണ് പുതിയ അപ്പോസ്തോലിക ഭരണഘടനയായ പ്രെദിക്കാത്തെ എവങ്കേലിയും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രാദേശിക സഭകൾക്കും സുവിശേഷവൽക്കരണ പ്രവർത്തനത്തിനും കൂടുതൽ സേവനങ്ങൾ നൽകാനായി   റോമൻ കൂരിയയ്ക്ക് കൂടുതൽ പ്രേഷിതഘടന നൽകുന്നതാണ് പുതിയ അപ്പോസ്തോലിക ഭരണഘടനയായ "പ്രെദിക്കാത്തെ എവഞ്ചേലിയും"

വി. യൗസേപ്പിന്റെ തിരുനാളിൽ ഫ്രാൻസിസ് പാപ്പാ റോമൻ കൂരിയയെ സംബന്ധിച്ച പുതിയ ഭരണഘടന പ്രസിദ്ധീകരിച്ചു. ഇത് അടുത്ത ജൂൺ 5 ആം തിയതി പെന്തക്കുസ്ത തിരുനാൾ മുതൽ പ്രാബല്യത്തിൽ വരും.

ഈ അപ്പോസ്തോലിക ഭരണഘടന 2013 ലെ കോൺക്ലേവിന് മുമ്പായി ആരംഭിച്ച പൊതുസമ്മേളനം മുതൽ തുടങ്ങിയ നീണ്ട ശ്രവണ പ്രക്രിയകളുടെ പരിണതഫലമാണ്. 1988 ജൂൺ 28ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പരസ്യപ്പെടുത്തുകയും 1989 മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിലായിരുന്നതുമായ "പാസ്റ്റോർ ബോനൂസ് " എന്ന ഭരണഘടനയ്ക്ക് പകരമാണ് പുതിയ ഭരണഘടന. ഇതിൽ 250 പ്രമാണങ്ങളാണ് ഉണ്ടായിരുന്നത്.

വിശുദ്ധീകരണ നടപടികൾക്കായുള്ള സഭയുടെ പ്രീഫെക്ട് കർദ്ദിനാൾ മർചെല്ലോ സെമറാരോയും കർദ്ദിനാൾമാരുടെ കൗൺസിൽ സെക്രട്ടറി ബിഷപ്പ് മാർക്കോ മെല്ലിനോ, പൊന്തിഫിക്കൽ ഗ്രിഗോരിയൻ യൂണിവേഴ്സിറ്റിയിലെ പൊഫസർ എമിരിറ്റസും കാനൻനിയമ വിദഗ്ദ്ധനുമായ ഫാ. ജാൻഫ്രാങ്കോ ഗിർലാണ്ടാ എന്നിവർ ചേർന്ന്  ഇന്ന് മാർച്ച് 21 ആം തിയതി 11.30 പരിശുദ്ധ സിംഹാസനത്തിന്റെ  മാധ്യമകാര്യാലത്തിൽ "പ്രെദിക്കാത്തെ എവഞ്ചേലിയും"അവതരിപ്പിച്ചു.

നേരത്തെ പറഞ്ഞതുപോലെ കോൺക്ലേവിന് മുന്നോടിയായി 2013 മുതൽ  കഴിഞ്ഞ ഫെബ്രുവരി വരെ നടന്ന യോഗങ്ങളിൽ നിന്നുള്ള സൂചനകൾ അനുസരിച്ച്  കർദ്ദിനാൾമാരുടെ കൗൺസിൽ യോഗങ്ങളുടേയും ഫ്രാൻസിസ് പാപ്പായുടെ മാർഗ്ഗ നിർദേശങ്ങൾക്കനുസൃതമായി  ലോകം മുഴുവനുള്ള പ്രാദേശിക സഭകളിൽ നിന്നുമുള്ള വിവിധ സംഭാവനകളുടെയും  നീണ്ട സംയുക്തമായ പ്രവർത്തികളുടെ ഫലമാണ് ഈ ഗ്രന്ഥം.

സുവിശേഷവൽക്കരണ കേന്ദ്രീകൃതമായ കൂരിയാ

രാജ്യത്തിന്റെ കേന്ദ്ര കാര്യാലയവും, നിയമപരമായി ഏറ്റക്കുറച്ചിലില്ലാത്ത ഡിക്കാസ്ടറികളും കാര്യാലയങ്ങളും ചേർന്നതാണ്  റോമൻ കൂരിയാ എന്ന് ഗ്രന്ഥം ഊന്നൽ നൽകുന്നു.

ഈ രേഖയിലെ സുപ്രധാനമായ നീക്കങ്ങളിൽ മുൻ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തെയും നവസുവിശേവൽക്കരണത്തിനായുള്ള  പൊന്തിഫിക്കൽ കൗൺസിലിനേയും ഒരു സുവിശേഷവൽകരണത്തിനായുള്ള ഡിക്കാസ്ട്രിയായി ഏകീകരിച്ചു. പുതിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ സ്ഥാനം (Prefeture) പാപ്പായ്ക്ക് സംവരണം ചെയ്തതിനാൽ ഈ രണ്ടു കാര്യാലയങ്ങളുടേയും തലന്മാർ  പ്രോ- പ്രീഫെക്ട്മാരായിരിക്കും. "സുവിശേഷവൽക്കരണത്തിനായുള്ള സിക്കാസ്ട്രി റോമ൯ പാപ്പാ നേരിട്ട് അദ്ധ്യക്ഷത വഹിക്കുന്നു" എന്ന് ഭരണ ഘടനയിൽ വായിക്കുന്നു.

ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഉപവി.

പാപ്പായുടെ ഉപവി പ്രവർത്തനത്തിനായുള്ള കാര്യാലയം പ്രതിനിധീകരിക്കുന്ന ഉപവി സേവനത്തിനായുള്ള ഡിക്കാസ്ട്രി റോമൻ കൂരിയയിൽ ഒരു സുപ്രധാന പങ്ക് കൈവരിക്കുന്നു. അപ്പോസ്തോലിക ഭരണഘടന തുടങ്ങുന്നത് താഴെ പറയുന്ന ക്രമമനുസരിച്ചാണ്: സുവിശേഷവൽക്കരണത്തിനായ ഡിക്കാസ്ട്രി, വിശ്വാസ പ്രബോധനത്തിനായുള്ള ഡിക്കാസ്ട്രി, ഉപവി സേവനത്തിനായുള്ള ഡിക്കാസ്ട്രി.

മറ്റൊരു ഏകീകരണം പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷൻ വിശ്വാസ പ്രബോധനത്തിനായുള്ള ഡിക്കാസ്ട്രിയുടെ ഭാഗമാകുന്നു എന്നതാണ്. എന്നാൽ ആ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് അതിന്റെതായ മാനദണ്ഡങ്ങളും സ്വന്തം അദ്ധ്യക്ഷനും സെക്രട്ടറിയും ഉള്ളത് തുടരുകയും ചെയ്യും.

പ്രേഷിത ശിഷ്യർ

പ്രമാണത്തിന്റെ അടിസ്ഥാന ഭാഗം പൊതുവായ തത്ത്വങ്ങളെ പരിഗണിക്കുന്നതാണ്. ഓരോ ക്രൈസ്തവനും ഒരു മിഷനറി ശിഷ്യനാണെന്ന് ആമുഖം അനുസ്മരിക്കുന്നു.  "ഓരോ ക്രൈസ്തവനും, മാമോദീസയുടെ കൃപയാൽ, ദൈവത്തിന്റെ സ്നേഹം യേശുക്രിസ്തുവിൽ കണ്ടുമുട്ടിയിടത്തോളം ഒരു പ്രേഷിത ശിഷ്യനാണ്. " അതിനാൽ കൂരിയയുടെ നവീകരണത്തിൽ  അതിന്റെ ഭരണത്തിലും ഉത്തരവാദിത്വത്തിലും അൽമായരേയും സ്ത്രീകളേയും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാതിരിക്കാൻ കഴിയില്ല എന്നും എഴുതിയിട്ടുണ്ട്.

പാപ്പായുടേയും പ്രാദേശിക സഭയുടേയും സേവനത്തിന്

റോമായുടെ മെത്രാന്റെയും അതിനാൽ സാർവ്വത്രിക സഭയുടേയും എപ്പിസ്ക്കോപ്പേറ്റുകളുടേയും പ്രാദേശിക സഭകളുടേയും സേവനത്തിനുള്ള ഉപകരണമാണ് കൂരിയാ എന്ന് ഭരണഘടന അടിവരയിടുന്നു. മറ്റൊരു പുതുമ കൂരിയയുടെ ആത്മീയതയെ സംബന്ധിച്ചാണ്: റോമൻ കൂരിയായിലെ അംഗങ്ങളും മിഷനറി ശിഷ്യരാണ് എന്ന് പ്രത്യേകം ഊന്നൽ നൽകുന്നു. സിനഡാലിറ്റിക്കും പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് റോമൻ കൂരിയയുടെ പ്രവർത്തന രീതിയുടെ സാധാരണ രീതി അതാണെന്ന് പറയുകയും, എന്നാൽ അത് ഇനിയും കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും പരാമർശിച്ചിട്ടുണ്ട്.

വൈദീകർക്കും സന്യസ്തർക്കും കാലപരിധി

വത്തിക്കാൻ രാജ്യത്തിന്റെ കേന്ദ്ര കാര്യാലയത്തിന്റെ നിർവ്വചനം പാപ്പായുടെ കാര്യാലയം എന്ന ഊന്നൽ നൽകിക്കൊണ്ടാണ് എന്നതാണ് പ്രമാണത്തിലെ മറ്റൊരു പ്രത്യേകത.

റോമൻ കൂരിയയിൽ സേവനം ചെയ്യുന്ന വൈദീകരുടേയും സന്യസ്തരുടേയും കാലാവധി 5 വർഷമാണ്, അത് വീണ്ടും അഞ്ചു വർഷത്തേക്ക് കൂടി പുതുക്കാമെന്നും അതിനു ശേഷം അവർ അവരുടെ രൂപതകളിലേക്കും സ്വന്തം സമൂഹത്തിലേക്കും തിരിച്ചു പോകണമെന്നും  ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2022, 15:17