തിരയുക

ഫ്രാൻസിസ് പാപ്പായും ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ ഔണും. ഫ്രാൻസിസ് പാപ്പായും ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ ഔണും. 

ഫ്രാൻസിസ് പാപ്പാ ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ ഔണുമായി കൂടികാഴ്ച നടത്തി

മധ്യ കിഴക്കൻ രാജ്യമായ ലെബനന്റെ ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും രാഷ്ട്രീയ പരിഷ്‌കാരങ്ങളെക്കുറിച്ചും പാപ്പയും പ്രസിഡന്റ് മിച്ചേലും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയിൽ സംസാരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷം 75-ആം വാർഷികം ആഘോഷിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെയും ലെബനനും തമ്മിലുള്ള നല്ല നയതന്ത്രബന്ധം എടുത്തുകാണിക്കുന്നതായിരുന്നു ഏകദേശം 30 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച.

ചർച്ചകൾ സൗഹാർദ്ദപരമായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താകാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.  ഇരു നേതാക്കളും പൊതുവായ പരിഗണന നൽകേണ്ട വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

"രാജ്യം അനുഭവിക്കുന്ന ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്കും, അഭയാർത്ഥികളുടെ അവസ്ഥയെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായ പ്രതീക്ഷയെക്കുറിച്ചും, വരാനിരിക്കുന്ന നിയമനിർമ്മാണ തെരഞ്ഞെടുപ്പുകളും ദേവദാരുക്കളുടെ നാട്ടിൽ വസിക്കുന്ന വിവിധ മതവിശ്വാസികൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ശക്തിപ്പെടുത്തുന്നതിന് സഹായിക്കാൻ ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു."

2020 ഓഗസ്റ്റ് 4-ന് ബെയ്‌റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ "വിനാശകരമായ അനന്തരഫലങ്ങൾ" പാപ്പയും ലെബനീസ് പ്രസിഡന്റും പങ്കുവെച്ചു. പ്രത്യേകിച്ചും "ഇരകളുടെ കുടുംബങ്ങൾ പ്രകടിപ്പിക്കുന്ന നീതിക്കും സത്യത്തിനുമുള്ള ആവശ്യ"വും അവർ സംസാരിച്ചു.  പാപ്പയുമായുള്ള  കൂടികാഴ്ചയെ തുടർന്ന് ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യാലയത്തിന്റെ  കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2022, 13:52