തിരയുക

വിയറ്റനാമിൽ കത്തിക്കുത്തേറ്റു മരിച്ച ഡൊമീനിക്കൻ സന്ന്യസ്ത സമൂഹാംഗമായിരുന്ന വൈദികൻ ജോസഫ് ത്രാൻ ഞോക് താൻഹ്  (Joseph Tran Ngoc Thanh) വിയറ്റനാമിൽ കത്തിക്കുത്തേറ്റു മരിച്ച ഡൊമീനിക്കൻ സന്ന്യസ്ത സമൂഹാംഗമായിരുന്ന വൈദികൻ ജോസഫ് ത്രാൻ ഞോക് താൻഹ് (Joseph Tran Ngoc Thanh) 

വിയറ്റ്നാമിൽ ഒരു കത്തോലിക്കാ വൈദികന് ദാരുണാന്ത്യം!

41 വയസ്സു പ്രായമുണ്ടായിരുന്ന ഡൊമീനിക്കൻ വൈദികൻ ജോസഫ് ത്രാൻ ഞോക് താൻഹിൻ കുത്തേറ്റു മരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിയറ്റ്നാമിൽ ഒരു സന്ന്യസ്ത വൈദികൻ കുത്തേറ്റു മരിച്ചു.

41 വയസ്സു പ്രായമുണ്ടായിരുന്ന ഡൊമീനിക്കൻ വൈദികനായ ജോസഫ് ത്രാൻ ഞോക് താൻഹിനാണ്(Joseph Tran Ngoc Thanh) വിശ്വാസികളെ കുമ്പസാരപ്പിക്കുന്നിനിടെ ദാരുണാന്ത്യം സംഭവിച്ചത്.

ജനുവരി 29-ന് ഡാക്മോട്ടിലെ മിഷൻ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കുന്നതിനു മുമ്പ് വിശ്വാസികളെ കുമ്പസാരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കുത്തേറ്റ വൈദികൻ ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

കൊലപാതകിയെ പൊലീസ് അറസ്റ്റു ചെയ്തു. അയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

1981-ൽ ഹോച്ചിമിൻ നഗരത്തിൽ ജനിച്ച ഫാദർ ജുസെ 2018-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2022, 14:17