ഫ്രാൻസീസ് പാപ്പായുടെ സാന്ത്വന സാമീപ്യം ഫ്രാൻസീസ് പാപ്പായുടെ സാന്ത്വന സാമീപ്യം 

“വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും"

മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള രണ്ടാം ലോക ദിനാചരണത്തിനായി ഫ്രാൻസീസ് പാപ്പാ തിരഞ്ഞെടുത്ത പ്രമേയം, തൊണ്ണൂറ്റിരണ്ടാം സങ്കീർത്തനം , പതിഞ്ചാം വാക്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രായം ചെന്നവർ പൗരസമൂഹത്തിനും സഭാസമൂഹങ്ങൾക്കും മൂല്യവും ദാനവുമാണെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വലത്തിക്കാൻ വിഭാഗം (Dicastery).

മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള രണ്ടാം ലോക ദിനാചരണത്തിനായുള്ള പ്രമേയം,  “വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീർത്തനം 92:15) എന്ന സങ്കീർത്തന വാക്യം ഫ്രാൻസീസ് പാപ്പാ തിരഞ്ഞെടുത്തതിനെ അധികരിച്ചു പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഈ വിഭാഗത്തിൻറെ ഈ പ്രസ്താവനയുള്ളത്.

കുടുബങ്ങളും പൗരസമൂഹങ്ങളും സഭാസമൂഹങ്ങളും, പലപ്പോഴും, അരികുകളിലാക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരെയും പ്രായംചെന്നവരെയും വിലമതിക്കാനും അവരെ വീണ്ടും പരിഗണിക്കാനുമുള്ള ഒരു ക്ഷണംകൂടിയാണ് ഈ വിചിന്തന പ്രമേയം എന്ന് പത്രക്കുറിപ്പിൽ കാണുന്നു.

ആണ്ടുകൾ കൊണ്ടു ആർജ്ജിച്ച വിജ്ഞാനത്തിന് ചെവികൊടുക്കാനുള്ള ക്ഷണം, ഇപ്പോൾ സഭയാരംഭിച്ചിരിക്കുന്ന സിനഡുയാത്രയിൽ സവിശേഷ പ്രാധാന്യം കൈവരിക്കുന്നുവെന്നും അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം പറയുന്നു.

ഫ്രാൻസീസ് പാപ്പാ 2021 ജനുവരി 31-നാണ് മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ലോക ദിനാചരണം പ്രഖ്യാപിച്ചത്.

അനുവർഷം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഇക്കൊല്ലം ഇത് ജൂലൈ 24-നാണ്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2022, 14:29