പാപ്പാ: ലൂർദ്ദ് മാതാവ് എല്ലാവരെയും കണ്ടുട്ടാൻ നമ്മുടെ ഹൃദയങ്ങളെ തുറക്കട്ടെ!
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ലൂർദ്ദ് മാതാവിന്റെ തിരുനാളിനായി ഒരുങ്ങാനും, ആഘോഷിക്കാനുമായി ഹൃദയ പൂർവ്വം തീർത്ഥാടനം നടത്തി "അമ്മേ, എല്ലാവരിലേക്കും എത്തിച്ചേരുന്ന ഒരു സമൂഹമാകാൻ ഞങ്ങളെ സഹായിക്കൂ” എന്ന പ്രാർത്ഥനയോടെ പരിശദ്ധ അമ്മയുടെ അനുഗ്രഹം തേടിയെത്തിയ വിശ്വാസികളെ പാപ്പാ അഭിസംബോധന ചെയ്തു.
എല്ലാവരെയും കണ്ടുമുട്ടുന്ന ഒരു സമൂഹമാകുക, മറ്റുള്ളവരെ കണ്ടത്താനായി ഇറങ്ങി പുറപ്പെടുക, മറ്റുള്ളവരാൽ കണ്ടുമുട്ടപ്പെടാ൯ അനുവദിക്കുക. പിന്നീട് പാപ്പാ കൂടിക്കാഴ്ച എന്തെന്ന് വിശദീകരിച്ചു. കൂടികാഴ്ച്ച ഇരുകൂട്ടരും പരസ്പരം നടത്തുന്ന ഒന്നാണ് . അത് ഒരു ഭിക്ഷയല്ല. അത് ഒരു ആശയത്തിന് വേണ്ടിയുള്ള വിട്ടു കൊടുക്കലാണ്. ഒരുമിച്ചുള്ള യാത്രയാണ്. ഏകാന്തതയിലും, ഒറ്റപ്പെടലിലും നിന്നുള്ള ഒരു അഭയം തേടലാണ്. മറ്റുള്ളവരോടും, സുഹൃത്തുക്കളോടും, കുടുംബത്തോടും, ദൈവജനത്തോടുമൊപ്പം പരിശുദ്ധ കന്യകയുടെ മുമ്പാകെയുള്ള പ്രാർത്ഥനയ്ക്കായി ഒരുമിച്ച് വരുന്നത് ഈ ഒരു ലക്ഷ്യത്തോടെയാണ്. ഇതിനായി ഒരു സമൂഹമാകാൻ നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകയോടു അപേക്ഷിക്കാം. കൂടിക്കാഴ്ച്ചയ്ക്കായി ഒരു സമൂഹമായി പോകാ൯ നമുക്ക് സാധിക്കട്ടെ. പാപ്പാ സൂചിപ്പിച്ചു.
കൂടിക്കാഴ്ച്ച എന്നാൽ മറ്റുള്ളവരോടുള്ള തുറവാണ്. അത് സ്വന്തം ഹൃദയത്തെ അടച്ചുപൂട്ടുന്നതിന് നേർ വിപരീതമാണ്. അമ്മേ, ഞങ്ങൾക്ക് അടഞ്ഞ ഹൃദയം ഉണ്ടാകാതിരിക്കട്ടെ. കാരണം സ്വാർത്ഥത - ഹൃദയത്തെ ഉള്ളിൽ നിന്ന് നശിപ്പിക്കുന്ന ഒരു കീടമാണ്. പാപ്പാ പ്രാർത്ഥിച്ചു. ഈ തീർത്ഥാടന കേന്ദ്രത്തിലെ ആഘോഷങ്ങളിൽ താനും പങ്കുചേരുന്നുവെന്നും, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞ പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു.
യേശു അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടയെന്നും, പരിശുദ്ധ കന്യക അവരുടെ കൈപിടിച്ച് കൂടെ സഞ്ചരിക്കട്ടെ എന്നും ആശംസിച്ച പാപ്പാ അവർക്ക് തന്റെ ആശീർവ്വാദം നൽകിയാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: