ഔഷധ ദാനം, മനുഷ്യക്കടത്ത് എന്നിവയെക്കുറിച്ച് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാവപ്പെട്ടവർക്കായി മരുന്നു ദാനം ചെയ്യാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
ഫെബ്രുവരി 8 (08/02/22) മുതൽ 14 വരെ (14/02/22) ഇറ്റലിയിൽ “മരുന്നു മേശ” (Banco Farmaceutico) എന്ന പേരിൽ പാവപ്പെട്ടവർക്കു നല്കുന്നതിനു വേണ്ടി മരുന്നുകൾ സമാഹരിക്കുന്ന യജ്ഞം നടത്തുന്നതിനോടനുബന്ധിച്ച് അതിൻറെ ആരംഭദിനമായ ചൊവ്വാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:
“മരുന്നു മേശ” ഇന്നു മുതൽ ഫെബ്രുവരി 14 വരെ നടത്തുന്ന ഇരുപത്തിരണ്ടാമത് മരുന്നു ശേഖരണ ദിനത്തോടനുബന്ധിച്ച്, നിങ്ങൾക്ക് മരുന്നുകടയിൽ പോയി പാവപ്പെട്ടവർക്കായി ഒരു മരുന്ന് സംഭാവന ചെയ്യാം. ദരിദ്രർക്ക് പരിചരണം നൽകുന്ന1,800 ക്ഷേമ, ഉപവി സംഘടനകൾക്ക് ഈ മരുന്നുകൾ സഹായകമാകും. #GRF22”.
ഇറ്റലിയിലെ മരുന്നു വിതരണക്കാരായ ഏതാനും ചെറുപ്പക്കാർ ചേർന്ന് 2000-ൽ ആണ് പാവപ്പെട്ടവർക്കു വേണ്ടി മരുന്നുകൾ സമാഹരിക്കുന്നതിന് “ബാങ്കൊ ഫർമചെവുത്തിക്കൊ” (Banco Farmaceutico) എന്ന പേരിൽ “മരുന്നു മേശ” തുടങ്ങിയത്.
ആദ്യം ഈ സംരംഭം ഇറ്റലിയിലെ മിലാൻ പട്ടണത്തിൽ മാത്രമായിരുന്നു. ഇന്നത് ഇറ്റലിയിലാകമാനം വ്യാപിച്ചിരിക്കുന്നു.
ഇറ്റലിക്കു പുറമെ സ്പെയിൻ, പോർച്ചുഗൽ, അർജന്തീന എന്നീ നാടുകളിലും ഇപ്പോൾ “മരുന്നു മേശ” പ്രവർത്തനനിരതമാണ്.
ഫബ്രുവരി 8-ന്, ചൊവ്വാഴ്‌ച തന്നെ പാപ്പാ അന്നാചരിക്കപ്പെട്ട മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ദിനത്തോടനുബന്ധിച്ച് “മനുഷ്യക്കടത്തിനെതിരായി പ്രാർത്ഥിക്കുക” (#PrayAgainstTrafficking) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു:
“മനുഷ്യക്കടത്ത് ഒരു അക്രമമാണ്! ഓരോ സ്ത്രീയും ഓരോ പെൺകുട്ടിയും സഹിക്കേണ്ടിവരുന്ന അതിക്രമം ക്രിസ്തുഗാത്രത്തിലും നരുകുലം മുഴുവൻറെയും ശരീരത്തിലും ഉണ്ടാകുന്ന തുറന്ന മുറിവാണ്, അത് നാമോരോരുത്തരെയും സംബന്ധിച്ച മുറിവാണ്.”
ഫെബ്രുവരി 8-ന് വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാളാകയാൽ പാപ്പാ “നമുക്കൊരുമിച്ചുപ്രാർത്ഥിക്കാം” (#LetsPrayTogether) “മനുഷ്യക്കടത്തിനെതിരായി പ്രാർത്ഥിക്കുക” (#PrayAgainstTrafficking) എന്നീ ഹാഷ്ടാഗുകളോടുകൂടി ഒരു സന്ദേശവും ട്വിറ്ററിൽ ചേർത്തു:
“വിശുദ്ധ ബക്കീത്തയുടെ തിരുന്നാളായ ഇന്ന് നമുക്ക് സ്ത്രീകളെയും പെൺകുട്ടികളെയും പ്രധാനമായും ബാധിക്കുന്ന കുറ്റകൃത്യമായ മനുഷ്യക്കടത്തിന് ഇരകളായവർക്കായി ഏകയോഗമായി പ്രാർത്ഥിക്കാം. പരിചരണപദ്ധതിക്കും എല്ലാ അസമത്വങ്ങളും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. #മനുഷ്യക്കടത്തിനെതിരെപ്രാർത്ഥിക്കുക”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Tweet n. 1
IT: Da oggi al 14 febbraio, in occasione della 22ª Giornata di Raccolta del Farmaco di Banco Farmaceutico, si può andare in farmacia e donare un farmaco per chi è povero. I medicinali aiuteranno 1.800 realtà assistenziali e caritative che offrono cure agli indigenti. #GRF22
Tweet n. 2
IT: La tratta di persone è violenza! La violenza sofferta da ogni donna e da ogni bambina è una ferita aperta nel corpo di Cristo, nel corpo dell’umanità intera, è una ferita profonda che riguarda anche ognuno di noi. #PrayAgainstTrafficking + link al video
EN: Human trafficking is violence! The violence suffered by every woman and girl is an open wound on the body of Christ, on the body of all humanity, a deep wound that affects every one of us too. #PrayAgainstTrafficking
Tweet n. 3
IT: Oggi, festa di Santa Bakhita, #PreghiamoInsieme per le vittime della tratta, un crimine che colpisce maggiormente donne e bambine. Impegniamoci insieme per un’economia della cura e per abbattere tutte le disuguaglianze. #PrayAgainstTrafficking
EN: Today, Feast of Saint Bakhita, #LetsPrayTogether for the victims of human trafficking, a crime that primarily affects women and girls. Let’s work together for an economy of care and to eliminate all inequalities. #PrayAgainstTrafficking
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: