പാപ്പാ: യുക്രെയിന്റെ സമാധാനത്തെ പരിശുദ്ധമറിയത്തിന്റെ മദ്ധ്യസ്ഥതയിൽ ഭരമേൽപ്പിക്കുന്നു
പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“യുക്രെയിനിൽ നിന്നുള്ള വാർത്തകൾ വളരെ ആശങ്കാജനകമാണ്. സമാധാനത്തിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസ്സാക്ഷിക്കും ഞാൻ എൽപ്പിക്കുന്നു.”
ഫെബ്രുവരി പതിമൂന്നാം തിയതി ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, ജർമ്മ൯, അറബി എന്നീ ഒമ്പത് ഭാഷകളില്‍ #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
14 ഫെബ്രുവരി 2022, 12:46