തിരയുക

ഭൂമിയിൽ ഒന്നുമില്ലാത്ത എളിയവരിൽ ഒരാൾ ഭൂമിയിൽ ഒന്നുമില്ലാത്ത എളിയവരിൽ ഒരാൾ 

സ്വർഗ്ഗത്തിൽ മുൻനിരയിലെത്തുന്ന ഭൂമിയിലെ പിൻനിരക്കാർ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭൂമിയിലെ പിമ്പന്മാർ സ്വർഗ്ഗത്തിൽ മുമ്പന്മാർ ആയിരിക്കുമെന്ന് പാപ്പാ.

ശനിയാഴ്ച (05/02/22 കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ മർക്കോസിൻറെ സുവിശേഷത്തിലെ പത്താം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യം അവലംബമാക്കി ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ പ്രസ്തുത ട്വിറ്റർ കുറിച്ചത് ഇപ്രകാരമാണ്:

“ദൈവകൃപ സകലർക്കും നല്കപ്പെട്ടിരിക്കുന്നു; ഇഹത്തിൽ പിന്നിലായിരിക്കുന്ന പലരും സ്വർഗ്ഗത്തിൽ മുന്നിലായിരിക്കും (മർക്കോസ് 10,31).”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La grazia di Dio è offerta a tutti; e molti che su questa terra sono ultimi, in cielo saranno primi (cfr Mc 10,31).

EN: God’s grace is offered to everyone; and many who are the least on this earth will be the first in heaven (cf. Mk 10:31).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 14:52