പാപ്പാ: മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള സംവാദം പരിപോഷിപ്പിക്കണം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തലമുറകൾ തമ്മിലുള്ള സംഭാഷണം പരിപോഷിപ്പിക്കേണ്ടതിൻറെ അനിവാര്യത മാർപ്പാപ്പാ ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നു.
ഇക്കൊല്ലം (2022) ജൂലൈ 24-ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കുമായുള്ള രണ്ടാം ലോകദിനത്തിന് താൻ തിരഞ്ഞെടുത്ത വിചിന്തനപ്രമേയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ അറ്റ് ലയിറ്റി ഫാമിലി ലൈഫ് (@LaityFamilyLife) (അൽമായ കുടുംബ ജീവിതം) എന്ന അടയാള വാക്കുകളോടെ ചൊവ്വാഴ്‌ച (15/02/22) കണ്ണിചേർത്ത മൂന്നു ട്വിറ്റർ സന്ദേശങ്ങളിൽ ഒന്നിലാണ് ഇതു പറഞ്ഞിരിക്കുന്നത്
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:
“വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീർത്തനം 92:15). തലമുറകൾ തമ്മിൽ, വിശിഷ്യ, മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിൽ, സംവാദം പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ജൂലൈ 24-ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാം ലോക ദിനത്തിനായി ഈ പ്രമേയമാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്.@LaityFamilyLife”.
ഈ ദിനാചരണവുമായി ബന്ധപ്പെടുത്തി അന്നുതന്നെ പാപ്പാ വൃദ്ധർ (#elderlypeople) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശം ഇങ്ങനെയായിരുന്നു:
#പ്രായമായവരെ നരകുലത്തിൻറെ നിധിയായി പരിപാലിക്കണം: അവർ നമ്മുടെ ജ്ഞാനമാണ്, നമ്മുടെ ഓർമ്മയാണ്. മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ ജീവരസം പേരക്കുട്ടികൾ വലിച്ചെടുക്കുന്ന വേരുകളാകുന്ന മുത്തശ്ശീമുത്തശ്ശന്മാരോട് അവർ ചേർന്നു നിൽക്കുകയെന്നത് നിർണ്ണായകമാണ്. @LaityFamilyLife”
പാപ്പാ ചൊവ്വാഴ്ച തന്നെ വൃദ്ധർ (#elderlypeople) എന്ന ഹാഷ്ടാഗോടുകൂടി മറ്റൊരു സന്ദേശവും ട്വിറ്ററിൽ കണ്ണിചേർത്തു.
“#പ്രായമായവരുടെ ജ്ഞാനവും യുവാക്കളുടെ ആവേശവും തമ്മിൽ കണ്ടുമുട്ടേണ്ടത് സുപ്രധാനമാണ്. മുത്തശ്ശിമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ച അതിപ്രധാനമായ ഒന്നാണ്, പ്രത്യേകിച്ച്, മനുഷ്യരാശി കടന്നുപോകുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുടെ ഈ വേളയിൽ. @LaityFamilyLife” എന്നാണ് പാപ്പാ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Tweet n. 1
IT: “Nella vecchiaia daranno ancora frutti" (Sal 92,15). Ho scelto questo tema per la seconda Giornata Mondiale dei Nonni e degli Anziani, che si celebrerà il 24 luglio 2022, per promuovere il dialogo tra le generazioni, specialmente tra i nonni e i nipoti. @LaityFamilyLife
Tweet n. 2
IT: Gli #anziani vanno curati come un tesoro dell’umanità: sono la nostra saggezza, la nostra memoria. È decisivo che i nipoti rimangano attaccati ai nonni, che sono come radici, dalle quali attingono la linfa di valori umani e spirituali. @LaityFamilyLife
Tweet n. 3
IT: È molto importante far incontrare la saggezza degli #anziani e l’entusiasmo dei giovani. L’incontro fra i nonni e i nipoti è un incontro-chiave, soprattutto in questo momento di crisi economica e sociale che sta attraversando l’umanità. @LaityFamilyLife
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: