തിരയുക

നമ്മെ ആത്മീയമായി ഒരുമിപ്പിക്കുന്ന സോദരത്വം നമ്മെ ആത്മീയമായി ഒരുമിപ്പിക്കുന്ന സോദരത്വം   (©khanchit - stock.adobe.com)

നമ്മുടെ ജീവിതത്തെ മെരുക്കിയെടുക്കുന്ന സോദരസ്നേഹം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യസ്നേഹം ആത്മാവിൻറെ കളരിയാണെന്ന് മാർപ്പാപ്പാ.

വ്യാഴാഴ്‌ച (17/02/22) കണ്ണിചേർത്ത രണ്ടു ട്വിറ്റർ സന്ദേശങ്ങളിൽ ആദ്യത്തേതിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“സാഹോദര്യ സ്നേഹം ആത്മാവിൻറെ ഒരു പരിശീലന കളരി പോലെയാണ്, അവിടെ നാം അനുദിനം സ്വയം നേരിടുന്നു. നമ്മുടെ ആത്മീയ ജീവിതത്തിൻറെ താപമാപിനി നമുക്കുണ്ട്.”

പാപ്പാ അന്നുതന്നെ കണ്ണിചേർത്ത ഇതര സന്ദേശം പൗരോഹിത്യത്തിൻറെ മൗലികദൈവവിജ്ഞാനീയത്തെ അധികരിച്ച് വത്തിക്കാനിൽ നടന്നുവരുന്ന സമ്മേളനത്തെ സംബോധന ചെയ്യവെ വൈദികർക്കു നല്കിയ ഉപദേശത്തിലെ ഏതാനും വാക്കുകളാണ്.

“പ്രിയ വൈദികരേ, ദൗത്യത്തിനായുള്ള തീക്ഷ്ണത തിരിച്ചറിയാനും അത് സജീവമായി നിലനിറുത്താനും ആവശ്യമായ ഘടകം ഇതാ: ദൈവത്തോടും മെത്രാനോടും, വൈദികസഹോദരങ്ങളോടും നിങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ജനത്തോടുമുള്ള അടുപ്പം” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet n. 1 

L’amore fraterno è come una palestra dello spirito, dove giorno per giorno ci confrontiamo con noi stessi e abbiamo il termometro della nostra vita spirituale.

Tweet n. 2 

Cari sacerdoti, ecco le coordinate a partire dalle quali riconoscere e mantenere vivo l’ardore per la missione: vicinanza a Dio, al vescovo, ai fratelli presbiteri e al popolo che vi è stato affidato.

17 February 2022, 15:00