തിരയുക

ഫ്രാൻസീസ് പാപ്പാ കുടിയേറ്റക്കാരിയായ ഒരു ബാലികയുമൊത്ത്, ഗ്രീസിൽ അഭയാർത്ഥികളുമായുള്ള കൂടിക്കാഴ്ചാവേളയിൽ, 05/12/2021 ഫ്രാൻസീസ് പാപ്പാ കുടിയേറ്റക്കാരിയായ ഒരു ബാലികയുമൊത്ത്, ഗ്രീസിൽ അഭയാർത്ഥികളുമായുള്ള കൂടിക്കാഴ്ചാവേളയിൽ, 05/12/2021  

ദൈവികപദ്ധതിക്കനുസൃത ഭാവിയുടെ നിർമ്മിതിക്ക് സംഭാവന ചെയ്യുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനാചരണത്തിനുള്ള പ്രമേയം പാപ്പാ വെളിപ്പെടുത്തി.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനം എന്നതിൻറെയും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള വിഭാഗം എന്നതിൻറെയും ചുരുക്ക സംജ്ഞകൾ (#GMMR2022 #M_RSezione) ഹാഷ്ടാഗുകളാക്കി ചൊവ്വാഴ്‌ച (22/02/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇതു വെളിപ്പെടുത്തിയത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:

“ "കുടിയേറ്റക്കാരോടും അഭയാർത്ഥകളോടും കൂടെ ഭാവി കെട്ടിപ്പടുക്കുക”  എന്ന പ്രമേയം ഞാൻ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അടുത്ത ലോക ദിനത്തിനായി തിരഞ്ഞെടുത്തു. നാമെല്ലാവരും സംഭാവനയേകാൻ വിളിക്കപ്പെട്ടിരിക്കുന്ന, ദൈവിക പദ്ധതിയനുസരിച്ചുള്ള ഒരു ഭാവി”.

ഇക്കൊല്ലം സെപ്റ്റമ്പർ 25-ന് ഞായറാഴ്ച ആയിരിക്കും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും നൂറ്റിയെട്ടാം ലോക ദിനാചരണം.    

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2022, 14:22