തിരയുക

2021.02.01 Logo_Giornata Internazionale della Fratellanza Umana_ENG 2021.02.01 Logo_Giornata Internazionale della Fratellanza Umana_ENG 

പാപ്പാ: നമുക്ക് സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ സാധിക്കും!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം- അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനാചരണ പശ്ചാത്തലത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏകതാനതയും സമാധാനവും സംസ്ഥാപിക്കുന്നതിനായി യത്നിക്കുന്ന സകലർക്കും കൃതജ്ഞതയർപ്പിച്ച് മാർപ്പാപ്പാ.

രണ്ടാം അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനം ആചരിച്ച ഫെബ്രുവരി 4-ന്, വെള്ളിയാഴ്‌ച (04/02/22) മാനവസാഹോദര്യദിനം  (#HumanFraternityDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ നന്ദി അറിയിച്ചിരിക്കുന്നത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“നാമെല്ലാവരും ദൈവത്തിൻറെ സൃഷ്ടികളായതിനാൽ, ഉപരി സാഹോദര്യം വാഴുന്ന ഒരു ലോകത്തിൻറെ ആവശ്യകതയെക്കുറിച്ചുള്ള അബോധത്തോടുകൂടി, ഐക്യത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയുമെന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു: സഹോദരീസഹോദരന്മാർ. #മാനവസാഹോദര്യദിനം”.

2021 ഫെബ്രുവരി നാലിനാണ് പ്രഥമ ആഗോള മാനവസാഹോദര്യ ദിനം ആചരിച്ചത്. ഫ്രാൻസീസ് പാപ്പായും അൽ അഷറിലെ വലിയ ഇമാം മുഹമ്മദ് അഹമ്മദ് അൽ തയ്യിബും 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ച് മാനവ സാഹോദര്യ രേഖ ഒപ്പുവച്ചതിൻറെ വാർഷികത്തിലാണ് ഈ ദിനാചരണം.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുയോഗം 2020 ഡിസമ്പർ 21-നാണ് ഈ വാർഷിക ദിനാചരണം ഏർപ്പെടുത്തിയത്.

ഭിന്ന മതവിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണവും സകലമനുഷ്യരും പങ്കുവയ്ക്കുന്ന പൊതുവായ മൂല്യങ്ങളും പരിപോഷിപ്പിക്കുകയാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Grazie a tutti coloro che operano nella convinzione che si possa vivere in armonia e in pace, consapevoli della necessità di un mondo più fraterno perché siamo tutti creature di Dio: fratelli e sorelle. #GiornatadellaFratellanzaUmana

EN: I thank all those who act in the conviction that we can live in harmony and peace, conscious of the need for a more fraternal world, inasmuch as all of us are creatures of God: brothers and sisters. #HumanFraternityDay

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 13:13