തിരയുക

ദൈവത്തിൽ ശരണപ്പെടുക! ദൈവത്തിൽ ശരണപ്പെടുക! 

പാപ്പാ: നമ്മുടെ നയനങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്താൻ നാം മറന്നു പോകുന്നു!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസ പ്രതിസന്ധിക്കു കാരണം ദൈവാഭിവാഞ്ഛയുടെ ഗ്രഹണമാണെന്ന് പാപ്പാ.

ഫെബ്രുവരി 07-ന് തിങ്കളാഴ്ച (07/02/22) ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“നമ്മുടെ ജീവിതത്തിലും സമൂഹത്തിലുമുണ്ടാകുന്ന വിശ്വാസ പ്രതിസന്ധി ദൈവാഭിലാഷക്കുറവുമായും ദൈവം നമ്മിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാതെ നാം അനുദിനം ജീവിക്കുന്നതിൽ തൃപ്തിയടയുന്ന ശീലവുമായും ബന്ധപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ നാം മറന്നുപോയിരിക്കുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La crisi della fede, nella nostra vita e nelle nostre società, ha a che fare con la scomparsa del desiderio di Dio, con l’abitudine ad accontentarci di vivere alla giornata, senza interrogarci su che cosa Dio vuole da noi. Ci siamo scordati di alzare lo sguardo verso il Cielo.

EN: The crisis of faith, in our lives and in our societies, has to do with the eclipse of desire for God, with the habit of being content to live from day to day, without ever asking what God really wants from us. We have forgotten to lift our eyes to heaven.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 February 2022, 14:09