പാപ്പാ: നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നേട്ടങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും സമർപ്പിതജീവിതത്തിൻറെ മാനദണ്ഡങ്ങളാക്കുന്ന അപകടത്തെക്കുറിച്ച് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.
കർത്താവിൻറെ സമർപ്പണത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നല്കിയ സുവിശേഷ സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്ത് അന്ന്, ബുധനാഴ്‌ച (02/02/22) “സമർപ്പിതജീവിതം” (#ConsecratedLife) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:
“ചില സമയങ്ങളിൽ ഫലങ്ങൾ, ലക്ഷ്യങ്ങൾ, വിജയം എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ സമർപ്പണത്തെക്കുറിച്ച് നാം ചിന്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പരിശുദ്ധാത്മാവാകട്ടെ ആവശപ്പെടുന്നത് ഇതല്ല. നമ്മെ ഭരമേല്പിച്ചിരിക്കുന്ന ചെറിയ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നുകൊണ്ട്, അനുദിന വിശ്വസ്തത വളർത്തിയെടുക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. #സമർപ്പിതജീവിതം”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: